പെങ്ങളും പ്രെഗ്നന്റ്, ബ്രിട്ട്നി ഞെട്ടി!
താന്‍ ഗര്‍ഭിണിയാണെന്ന് ലോകത്തോട് തുറന്നു പറയുമ്പോള്‍, വയസ് പതിനാറേ ആയിട്ടുളളൂ ബ്രിട്ട്നി സ്പിയേഴ്സിന്റെ പെങ്ങള്‍ ജെയ്മി ലിന്നിന്.
നിക് ലോഡിയന്‍ ടെലിവിഷന്‍ ചാനലിലെ സോയി 101 പരിപാടിയില്‍ അഭിനയിച്ചു വരികയാണ് ജെയ്മി. ഒരുമാസികയുമായുളള അഭിമുഖത്തിലാണ് ഈ വാര്‍ത്ത സത്യമാണെന്ന് ജെയ്മിയും മാതാവും സ്ഥിരീകരിച്ചത്.
ജെയ്മിയുടെ കാമുകന്‍ കാസി അള്‍ഡ്രിജാണ് കുട്ടിയുടെ പിതാവെന്നും ജെയ്മി വെളിപ്പെടുത്തി.
ഗര്‍ഭം ധരിച്ച കാര്യം അറിഞ്ഞ് ആദ്യം അമ്പരന്നു പോയി. തുടര്‍ന്ന് അടുത്ത സുഹൃത്തിനെ അറിയിച്ചു. ഏറെ ആലോചനകള്‍ക്കു ശേഷം വീട്ടുകാരെയും മറ്റു സുഹൃത്തുക്കളെയും വിവരമറിയിച്ചു. അവരുടെയും അമ്പരപ്പ് മാറിയിട്ടില്ല. - ജെയ്മി പറയുന്നു.
അമ്പരപ്പു മാറിയിട്ടില്ലെങ്കിലും തനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുമെന്നും ഈ പെണ്‍കുട്ടി പറയുന്നു.
കാസിയുടെ മാതാവ് ജോയ്സും ഈ വിവരം ശരിവെച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് തന്റെ മകന്‍ പ്രതികരണം അറിയിക്കുമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ജെയ്മിയുടെ മാതാവ് ലിന്നിന്റെയും ഞെട്ടല്‍ മാറിയിട്ടില്ല. പതിനാറുകാരിയായ തന്റെ മകള്‍ ഗര്‍ഭം ധരിച്ചുവെന്ന വാര്‍ത്തയുടെ ആഘാതത്തിലാണ് താനിപ്പോഴുമെന്ന് അവര്‍ പറയുന്നു. ഈ അബദ്ധം അവള്‍ കാണിക്കുമെന്ന് താനൊരിക്കലും കരുതിയില്ലെന്നാണ് ലിന്നിന്റെ നിലപാട്.
ഈ വാര്‍ത്തയറിഞ്ഞ് ചേച്ചി ബ്രിട്ട്നി സ്പിയേഴ്സ് കലിതുളളി നടക്കുകയാണെന്നാണ് വാര്‍ത്ത.


Click it and Unblock the Notifications