ശൊ, അതിനൊന്നും എനിക്കു വയ്യ
ജൂലിയാ റോബെര്‍ട്ട്സിനെ അറിയില്ലേ. പ്രെറ്റി വുമണ്‍, എറിക് ബ്രോങ്കോവിച്ച് എന്നീ ചിത്രങ്ങളിലൂടെ നല്ല നടിക്കുളള ഓസ്കാര്‍ പുരസ്കാരം നേടിയ നടി.
നഗ്നത കാട്ടി അഭിനയിക്കാന്‍ താനില്ലെന്നാണ് ജൂലിയ പറയുന്നത്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണ് കാമറയ്ക്കു മുന്നില്‍ നഗ്നതയെ ആശ്രയിക്കുന്നത്. ചാര്‍ലി വില്‍സണ്‍സ് വാര്‍ എന്ന പുതിയ ചിത്രത്തില്‍ ജൂലിയ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ റോബെര്‍ട്ട്സ് തയ്യാറായില്ല.
ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയെന്ന് പേരെടുത്തതും ജൂലിയ റോബെര്‍ട്ട്സാണ്. പ്രെറ്റി വുമണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മൂന്നു ലക്ഷം ഡോളര്‍ പ്രതിഫലം പറ്റിയിരുന്നു ജൂലിയ. 1990ലാണ് ഈ ചിത്രം പുറത്തു വന്നത്.
2003ല്‍ മൊണാലിസ സ്മൈല്‍ എന്ന ചിത്രത്തിലെത്തിയപ്പോള്‍ ഈ തുക 25 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. 2007ലെ കണക്കു പ്രകാരം ജൂലിയ റോബെര്‍ട്ട്സിന്റെ ആകെ ആസ്തി ഏതാണ്ട് 140 മില്യണ്‍ യുഎസ് ഡോളറാണ്.


Click it and Unblock the Notifications