നേരമിരുണ്ടാല്‍ കേറ്റ് മോസ് രക്തയക്ഷി
പാതിരാത്രി പാലച്ചോട്ടില്‍ കാത്തു നിന്ന് ചെറുപ്പക്കാരുടെ ചോരയൂറ്റുന്ന യക്ഷികളെക്കുറിച്ച് നമ്മുടെ നാട്ടിലുമുണ്ട് കഥകള്‍. അതങ്ങ് പടിഞ്ഞാറാകുമ്പോള്‍ ജനത്തിന് ഡ്രാക്കുളയുടെ ഓര്‍മ്മ വരും. പിന്‍കഴുത്തിലെ സിര കടിച്ചു പൊട്ടിച്ച് ചോര കുടിക്കുന്ന ഡ്രാക്കുളയെയും സംഘത്തെയും ഓര്‍മ്മിപ്പിക്കുന്ന ഒരു രംഗത്തിന് പാരിസ് നഗരം സാക്ഷിയായി.
മോഡല്‍ കേറ്റ് മോസും കാമുകന്‍ ജേമി ഹിന്‍സുമായിരുന്നു ഈ രംഗത്തില്‍. കൊക്കെയിനടിച്ച് കിറുങ്ങിയ കേറ്റ് മോസ് മന്മഥ ദാഹത്തോടെ ഹിന്‍സിനെ ആഞ്ഞു പുണര്‍ന്ന് ചുംബിക്കുന്ന ചിത്രം പാപ്പരാസി കാമറകള്‍ ഒപ്പിയെടുത്തു.
ആവോളം ലഹരി നുകര്‍ന്ന് ഹോട്ടല്‍ മുറിയിലേയ്ക്കുളള യാത്രയ്ക്കിടയില്‍ തെരുവോരത്തു വെച്ചായിരുന്നു സീല്‍ക്കാരവും ചുംബനവും.
ഏത് അത്യാഹിത ഘട്ടത്തെയും നേരിടാന്‍ കാമറയും സജ്ജമാക്കി നടക്കുന്ന പാപ്പരാസി സംഘത്തിന് ഊഹം ഒട്ടും പിഴച്ചില്ല. നേരമിരുണ്ടാല്‍ കേറ്റ് മോസ് രക്തയക്ഷിയാകുമെന്ന മുന്നറിയിപ്പോടെ ചിത്രം നെറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications