വീണ്ടും കേറ്റ് മോസ്
വാര്‍ത്തകളില്‍ നിന്ന് കേറ്റ് മോസ് ഒഴിയുന്നില്ല. ഡബ്ല്യൂ മാഗസിന്റെ പുതിയ ലക്കത്തിലെ ഗംഭീര ഫോട്ടോകളില്‍ കൂടി കേറ്റ് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു.
പുതുമുഖ മോഡലുകളായ ഡേരിയ വെര്‍ബോണി, ലാറാ സ്റ്റോണ്‍ എന്നിവര്‍ക്കൊപ്പമാണ് മാസികയുടെ സമ്മര്‍ കാംപ് ഫീച്ചറിനു വേണ്ടി കേറ്റ് പ്രകോപനപരമായ പോസുകളില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രായം കൊണ്ട് കേറ്റിനെക്കാള്‍ ഏതാണ്ട് പത്തുവയസില്‍ കൂടുതല്‍ ഇളയവരാണ് ഡേറിയയും ലാറയും. പണമുണ്ടാക്കാന്‍ തുണിയുപേക്ഷിക്കുക എന്ന മുദ്രാവാക്യം ഇവരെ കേറ്റ് നന്നായി പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഫോട്ടോ സംബന്ധിച്ച വാര്‍ത്തകള്‍ പറയുന്നത്.
ടര്‍ക്കിയില്‍ ഒരു ആര്‍ട്ട്ഗാലറി ഉദ്ഘാടനം ചെയ്യാന്‍ ചെന്ന കേറ്റ് അവിടെയും വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഗാലറി ഉദ്ഘാടനത്തിന് പുറമെ രണ്ടു ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുന്നില്‍ മോഡലാകാനും കേറ്റിന് പദ്ധതിയുണ്ട്.
പ്രഗത്ഭ ഫോട്ടോഗ്രാഫര്‍മാരായ മെര്‍ട്ട് അലസ്, മാര്‍ക്വസ് പിഗോട്ട് എന്നിവര്‍ ടെയില്‍ ഓഫ് സബ് കോണ്‍ഷ്യസ് എന്ന ആശയമാണ് കേറ്റ് മോസിലൂടെ ചിത്രീകരിക്കുന്നത്.
കേറ്റ് മോസിന്റെ കലാനിപുണതയുളള ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുളളൂവെന്ന് സാരം
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications