ലിന്റ്സെയ്ക്കെതിരെ പിതാവ്
കൂട്ടുകാരുടെ വാക്കും കേട്ട് മോശപ്പെട്ട ചിത്രങ്ങള്‍ ലിന്റ്സെ തിരഞ്ഞെടുക്കുകയാണെന്ന് പിതാവ് മൈക്കേല്‍ ലോഹന്‍.
ഇന്ത്യയില്‍ മിഷണറി പ്രവര്‍ത്തനം നടത്താന്‍ തന്നോടൊപ്പം വരാമെന്ന് ലിന്റ്സെ സമ്മതിച്ചിരുന്നതാണെന്ന് മൈക്കേല്‍ ലോഹന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലിന്റ്സെയുടെ സുഹൃത്തുക്കളും മാനേജ്‍മെന്റുമാണ് അവളുടെ കരിയര്‍ ദുരന്തത്തിന് കാരണമെന്നാണ് പിതാവ് ആരോപിക്കുന്നത്.
ന്യൂയോര്‍ക്ക് ഡെയിലി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലിലോയുടെ പിതാവ് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.
"ഞാന്‍ പറയും കേട്ട് എന്നെ അനുസരിച്ചാല്‍ അവള്‍ക്ക് നല്ലത്. ജീവിതം നല്ല വഴിയില്‍ മുന്നോട്ടു പോകണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്. എല്ലാവരും സ്നേഹിക്കുന്ന മിടുക്കിയായ അഭിനേത്രിയാകാന്‍ അവള്‍ക്ക് കഴിയും. പക്ഷേ, അവള്‍ ഇപ്പോഴത്തെ കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കണമെന്നു മാത്രം", മൈക്കേല്‍ പറയുന്നു.


Click it and Unblock the Notifications