കുട്ടിക്കു പകരം പട്ടിക്കുട്ടി
സ്വവര്‍ഗരതിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കില്ലെന്നത് സത്യം. തനിക്കാണെങ്കില്‍ ഗര്‍ഭം ധരിച്ച് പ്രസവിക്കാനൊന്നും വയ്യെന്ന് ലിന്റ്സെ ലോഹന്‍ തുറന്നു പറയുകയും ചെയ്തു.
അതൊക്കെ കൊണ്ടാണോ എന്തോ, വളര്‍ത്തു പട്ടിയെ സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്തുകയാണത്രേ, ലിന്റ്സെ ലോഹനും കാമുകി സാമന്ത റോണ്‍സണും.
കാഡില്ലാക് എന്ന ബുള്‍ഡോഗിനെയാണ് പുത്രവാത്സല്യത്തോടെ ഇരുവരും വളര്‍ത്തുന്നത്. ഇദ്ദേഹത്തെ കൂടെക്കൊണ്ടു പോകാനാവാത്തതു കാരണം ഈയടുത്തിടെ ഒരു യൂറോപ്പ് പര്യടനം പോലും ഇവര്‍ ഉപേക്ഷിച്ചത്രേ!
ഇരുവരുടെയും പൊതു സുഹൃത്ത് ഡെയിലി എക്സ്പ്രസ് പത്രത്തോട് വെളിപ്പെടുത്തിയാണ് ഈ വിവരം. ലിന്റ്സെയ്ക്കാണത്രേ പട്ടിക്കുഞ്ഞിനോട് ഏറ്റവുമധികം വാല്‍സല്യം.
പട്ടിക്കുട്ടനു വേണ്ടി യൂറോപ്പ് പര്യടനം ഉപേക്ഷിച്ചതില്‍ സാമന്തയ്ക്കും ലിലോയ്ക്കും സങ്കടമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹോളിവുഡ് സുന്ദരിമാരുടെ എന്തെന്ത് ഇഷ്ടാനിഷ്ടങ്ങളാണ് വാര്‍ത്തയാകുന്നതെന്ന് ആലോചിക്കുക. ഇനിയുമെന്തെല്ലാം കേള്‍ക്കാനിരിക്കുന്നു?!


Click it and Unblock the Notifications