twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിക്കി മൗസിന് എണ്‍പതാം പിറന്നാള്‍

    By Staff
    |

    Mickey Mouse turns 80
    വിശ്വസിയ്‌ക്കാന്‍ ബുദ്ധിമുട്ടായിരിക്കും.... പക്ഷേ ശരിയാണ്‌ ആ കുഞ്ഞെലിയ്‌ക്ക്‌ ചൊവ്വാഴ്‌ച വയസ്‌ എണ്‍പത്‌ തികഞ്ഞു.

    ലോകമെങ്ങുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിനാണ്‌ എണ്‍പത്‌ തികഞ്ഞത്‌. ലോകമെങ്ങുമുള്ള മിക്കി ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞെലിയുടെ ജന്മദിനം വിപുലമായാണ്‌ കൊണ്ടാടിയത്‌.

    ന്യൂയോര്‍ക്കിലെ കോളനി തിയറ്ററിലെ വെള്ളിത്തിരിയില്‍ സ്‌റ്റീം ബോട്ട്‌ വില്ലിയെന്ന കാര്‍ട്ടൂണ്‍ സിനിമയില്‍ മിക്കി പ്രത്യക്ഷപ്പെട്ടത്‌ 1928 നവംബര്‍ 18ന്‌. വാള്‍ട്ട്‌ ഡിസ്‌നിയും യൂബി ഇവേര്‍ക്‌സും ചേര്‍ന്ന്‌ സൃഷ്ടിച്ച മിക്കി മൗസിന്റെ ജനനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

    1927ല്‍ തന്നെ മിക്കിയോട്‌ സാദൃശ്യമുള്ള ഓസ്‌വാള്‍ഡ്‌ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്ന്‌ ഡിസ്‌നി സൃഷ്ടിച്ചിരുന്നു.

    എന്നാല്‍ യൂണിവേഴ്‌സുമായി തെറ്റിയതോടെ ഇതിന്റെ അവകാശം ഡിസ്‌നിയ്‌ക്ക്‌ കൈമോശം വന്നു. പിന്നീട്‌ യൂബി ഇവേര്‍ക്‌സുമായി ചേര്‍ന്ന്‌ ഡിസ്‌നി മറ്റൊരു കുഞ്ഞെലിയുടെ ചിത്രം വരച്ച്‌ മോര്‍ട്ടിമോര്‍ എന്ന്‌ പേരുമിട്ടു.

    എന്നാല്‍ ഡിസ്‌നിയുടെ ഭാര്യ ലിലിയന്‌ മോര്‍ട്ടിമോറിനെ‌ തീരെ പിടിച്ചില്ല. അവര്‍ കുഞ്ഞെലിയ്‌ക്ക്‌ മിക്കിയെന്ന്‌ പേര്‌ മാറ്റിയിട്ടതോടെയാണ്‌ കുഞ്ഞു മനസ്സുകളില്‍ കൂടു കൂട്ടിയ ഈ കുഞ്ഞനെലിയുടെ കഥ തുടങ്ങുന്നത്.

    വൈകാതെ മിക്കിയ്‌ക്ക്‌ മിന്നെയന്നെ കൂട്ടുകാരിയേയും ഡിസ്‌നി സമ്മാനിച്ചു. കാര്‍ട്ടൂണ്‍ ലോകത്തിലെ ഏറ്റവും പ്രശസ്‌തരായ ദമ്പതിമാരായി അവര്‍ ഇപ്പോഴും വാഴുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X