»   » അല്പവസ്ത്രയായി പമേല ഫാഷന്‍ഷൊയില്‍ റിച്ചിക്കൊപ്പം

അല്പവസ്ത്രയായി പമേല ഫാഷന്‍ഷൊയില്‍ റിച്ചിക്കൊപ്പം

Subscribe to Filmibeat Malayalam
Pamela Anderson, Richie Rich
പ്ലെബോയ് മോഡലും ബേവാച്ച് എന്ന ടെലിവിഷന്‍ സീരിയലിലൂടെ തന്റെ മേനിക്കൊഴുപ്പ് ലോകമെമ്പാടും കാട്ടിയ പമേല ആന്‍ഡേഴ്സന്‍ ഫാഷന്‍ റാമ്പില്‍.

റിച്ചി റിച്ചിന്റെ പുത്തന്‍ വേഷ വിധാനങ്ങളണിയാനാണ് വസ്ത്രം ഏറെ ധരിയ്ക്കുന്നതിനോട് വെറുപ്പുള്ള പമേല എത്തിയത്. ഇക്കുറി ഒരു പ്രത്യേകത ഉണ്ടായിരുന്നു. റിച്ചിയും പമേലയ്ക്കൊപ്പം റാമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവരും ഒരുമിയ്ക്കുമ്പോള്‍ നല്ല ചേര്‍ച്ച എന്നാണ് ഫാഷന്‍ രംഗത്തെ വര്‍ത്തമാനം.

ഫാഷന്‍ ഷോ കണ്ടാല്‍ മനസ്സിലാവും പമേലയുടെ മനസ്സിലിരിപ്പ് അറിഞ്ഞാണ് റിച്ചി എല്ലാ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്തതെന്ന്. പലതും ധരിച്ചാല്‍ സ്വകാര്യതകളൊക്കെ പുറത്തായിരിയ്ക്കും. വയസ്സ് 41 ആയയെങ്കിലും അതില്‍ പാമംസിന് സന്തോഷമേ ഉള്ളു. റിച്ചിയുടെ ഫാഷന്‍ ഷൊയില്‍ ഒഴിച്ച്കൂടാനാവാത്ത മോഡലാണ് പമേല. റിച്ചിയുടെ ഫാഷന്‍ഷൊയില്‍ പമേല എല്ലാം തുറന്ന് പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്യും.

ന്യൂയോര്‍ക്കില്‍ ഫെബ്രുവരി 17 ന് നടന്ന ഫാഷന്‍ഷോ സ്പൊണ്‍സര്‍ ചെയ്തത് മേഴ്സി‍‍ഡസ് ബെന്‍സായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam