മൂന്നാം ചേട്ടന്‍ പമേലയെ കുഴയ്ക്കുന്നു!
മൂന്നാം ഭര്‍ത്താവ് റിക്ക് സോളമനില്‍ നിന്നും വിവാഹമോചനം നേടാനുളള തീരുമാനം പുനപരിശോധിക്കുകയാണ് നടി പമേല ആന്റേഴ്സണ്‍. വിവാഹം കഴിഞ്ഞ് രണ്ടാം മാസം വിവാഹമോചനത്തിന് അപേക്ഷ കൊടുത്ത പാമി ഇപ്പോള്‍ ചെറിയൊരു മനംമാറ്റത്തിലാണ്.
പരിഹരിക്കാനാവാത്ത അഭിപ്രായവ്യത്യാസങ്ങള്‍ എന്ന കാരണം പറഞ്ഞാണ് ഡിസംബര്‍ 14ന് പാമി വിവാഹമോചനം നേടി കോടതിയെ സമീപിച്ചത്. ഇപ്പോള്‍ തന്റെ വെബ് സൈറ്റിലെഴുതിയ ഒരു ലേഖനത്തിലാണ് പിരിയുന്ന കാര്യത്തില്‍ തങ്ങള്‍ പുനരാലോചന നടത്തുകയാണെന്ന് പമേല വെളിപ്പെടുത്തിയത്.
ചീട്ടുകളി ക്ലബിലെ കടംവീട്ടാമെന്നേറ്റ ഒരാളുമായി താന്‍ കിടക്കറ പങ്കിട്ട കാര്യം റോക്ക് സോളമനുമായുളള വിവാഹത്തിനു മുമ്പ് പമേല തുറന്നു പറഞ്ഞിരുന്നു. ഇയാളുമായി താന്‍ യഥാര്‍ത്ഥ പ്രണയത്തിലാണെന്നാണ് അന്ന് ഇവര്‍ വെളിപ്പെടുത്തിയത്. ഇതേച്ചൊല്ലിയാണത്രേ റിക്ക് സോളമനുമായി അഭിപ്രായ വ്യത്യാസമുണ്ടായത്.
രണ്ടാം ഭര്‍ത്താവ് കിഡ് റോക്കിനെ വെറും 115 ദിവസത്തിനുളളില്‍ ഡൈവോഴ്സ് ചെയ്ത ചരിത്രവുമുണ്ട് പമേലയ്ക്ക്. ആ കണക്ക് നോക്കുമ്പോള്‍ ഇത് പുതിയ റെക്കോര്‍ഡാണെന്നാണ് ഹോളിവുഡ് പറയുന്നത്.
പമേലയെ പിരിയുന്ന കാര്യത്തില്‍ തനിക്ക് വീണ്ടു വിചാരമുണ്ടോ എന്ന കാര്യം പക്ഷേ, റിക്ക് സോളമന്‍ സ്ഥിരീകരിച്ചിട്ടില്ല.


Click it and Unblock the Notifications