വന്‍തുക നല്‍കി മക്കാ മൊഴി ചൊല്ലി
വിവാഹമോചനക്കേസുകളില്‍ ഇന്നോളം ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാരങ്ങളിലൊന്നാണ് ഹീതര്‍ മീല്‍സിന് കിട്ടിയതെന്ന് നിയമവൃത്തങ്ങള്‍.
വിവാഹമോചനക്കേസുകളില്‍ പ്രശസ്തനായ ലണ്ടനിലെ ഒരഭിഭാഷകന്റെ അഭിപ്രായത്തില്‍ കിട്ടാവുന്നതിലേയ്ക്കും വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണ് പോള്‍ മക്കാര്‍ട്ടിനിയില്‍ നിന്നും മീല്‍സ് നേടിയത്. 24.3 മില്യണ്‍ പൗണ്ട് ചെലവിട്ടാണ് മക്കാര്‍ട്ടിനി മീല്‍സിനെ സ്വന്തം തലയില്‍ നിന്നും ഇറക്കി വെച്ചത്. ഏതാണ്ട് 197 കോടി രൂപ.
ഈ തുക നല്‍കിയിരുന്നെങ്കില്‍ കേസ് രണ്ടു കൊല്ലം മുമ്പേ ഒത്തുതീര്‍പ്പാകുമായിരുന്നുവെന്നാണ് അഭിഭാഷക മെര്‍ലിന്‍ സ്റ്റോവ് പറയുന്നത്.
20 മുതല്‍ 30 മില്യണ്‍ പൗണ്ടു വരെയായിരിക്കും ഒത്തു തീര്‍പ്പ് തുകയെന്ന് നിയമവൃത്തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും ഈ വമ്പന്‍ തുക തങ്ങളെ ഞെട്ടിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
10 മില്യണ്‍ പൗണ്ട് ചെലവിട്ട് ഭൂമി വാങ്ങിയിടുകയും മിച്ചമുളള 15 മില്യണ്‍ മറ്റെങ്ങനെ ചെലവിടുകയും ചെയ്താലും നികുതിയില്ലാതെ ഒരു വര്‍ഷം ഒരു മില്യണ്‍ പൗണ്ട് വരുമാനമുണ്ടാക്കാമെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
രണ്ടു കൊല്ലം മുമ്പ് മക്കാര്‍ട്ടിനി 30 മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്നത് നിരസിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും മെര്‍ലിന്‍ അഭിപ്രായപ്പെടുന്നു.
മക്കായ്ക്ക് നാണൂറോ എണ്ണൂറോ മില്യണ്‍ പൗണ്ട് ആസ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഹീല്‍സ് ഒത്തുതീര്‍പ്പ് തുക നിരസിച്ചത്. രണ്ടു വര്‍ഷം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പരസ്പരം ഏറ്റുമുട്ടിയിട്ടും അന്നത്തെ തുകയില്‍ നിന്നും അല്‍പം പോലും കൂടുതല്‍ വാങ്ങാന്‍ ഹീതര്‍ മീല്‍സിന് കഴിഞ്ഞില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications