»   » ഹോട്ട് നടിയെ പോലെയാവാന്‍ 50 ശാസ്ത്രക്രിയ, പത്തൊമ്പതുകാരിയുടെ ഭീകര രൂപമാറ്റം കണ്ട് ലോകം തന്നെ ഞെട്ടി

ഹോട്ട് നടിയെ പോലെയാവാന്‍ 50 ശാസ്ത്രക്രിയ, പത്തൊമ്പതുകാരിയുടെ ഭീകര രൂപമാറ്റം കണ്ട് ലോകം തന്നെ ഞെട്ടി

Posted By:
Subscribe to Filmibeat Malayalam

താരങ്ങളോട് ആരാധന മൂത്ത് പലരും ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും അവര്‍ക്ക് തന്നെ വിനയായി തീരാറുണ്ട്. ഇപ്പോള്‍ ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ പോലെയാവാന്‍ പത്തെമ്പതുകാരി നടത്തിയ മേക്ക് ഓവര്‍ കണ്ട് ലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. നടിയെ പോലെ ആവുന്നതിന് നടത്തിയ ശാസ്ത്രക്രിയകള്‍ ദോഷമായി മാറിയിരിക്കുകയാണ്.

ഈ മ യൗ മഹത്വമുള്ള സിനിമയാണ്, മകന്‍ അച്ഛനാകുന്ന അപൂര്‍വ്വത സിനിമയിലുണ്ടെന്ന് തിരക്കഥാകൃത്ത് എസ് ഹരീഷ്

ഇറാനില്‍ നിന്നുമുള്ള സഹര്‍ തബര്‍ എന്ന പത്തെമ്പതുകാരിയാണ് സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നത്. ആഞ്ജലീന ജോളിയുടെ രൂപം വരുമെന്ന് കരുതി അമ്പത് ശാസ്ത്രക്രിയകളായിരുന്നു സഹര്‍ നടത്തിയിരുന്നത്. ശേഷം സഹറിന്റെ അവസ്ഥ എന്താണെന്ന് കാണാണോ?

സഹര്‍ തബര്‍

ഹോളിവുഡിന്റെ ഹോട്ട് നടി ആഞ്ജലീന ജോളിയോട് പലര്‍ക്കും ആരാധനയുണ്ടെങ്കിലും ലോകത്തെ മുഴുവന്‍ ഞെട്ടിച്ച മേക്ക് ഓവര്‍ നടത്തിയ പത്തമ്പൊതുകാരി ഒരു അത്ഭുത വസ്തുവിനെ പോലെയായിരിക്കുകയാണ്. പരിധിയിലധികം ശാസ്ത്രക്രിയകള്‍ ചെയ്തതോടെ അവ ദോഷമായി മാറുകയായിരുന്നു.

അമ്പതിലധികം ശാസ്ത്ര


അമ്പതിലധികം ശാസ്ത്രക്രിയകളായിരുന്നു സഹര്‍ ചെയ്തത്. എന്നാല്‍ അത്തരം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം പെണ്‍കുട്ടിയെ കണ്ട ആളുകള്‍ ഞെട്ടുകയാണ്. സൗന്ദര്യമുള്ള രൂപത്തിന് പകരം വിരുപമായ രൂപമാണ് സഹറിന് കിട്ടിയത്. ഇപ്പോഴത്തെ അവസ്ഥ ഭീകരമാണെന്നാണ് എല്ലാവരും പറയുന്നത്.

താനാണ് ആരാധിക

ലോകത്തില്‍ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക താനാണെന്നാണ് സഹര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അതിന് വേണ്ടി താന്‍ എന്തും ചെയ്യും എന്ന് തന്നെയാണ് പിന്നെയും സഹര്‍ തബര്‍ പറയുന്നത്.

ചിത്രങ്ങള്‍ പുറത്ത്

ശാസ്ത്രക്രിയയ്‌ക്കെപ്പം ശരീരഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണത്തിലും സഹര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു. ഓരോ സര്‍ജറി കഴിയുമ്പോഴും തന്റെ രൂപമാറ്റത്തിന്റെ ചിത്രങ്ങളെല്ലാം സഹര്‍ തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.

ഫോളോവേഴ്‌സ് കൂടുന്നു

ആദ്യമൊക്കെ അഭിനന്ദനവുമായി പലരും വന്നതെങ്കില്‍ പിന്നീടത് കളിയാക്കലുകളായി മാറുകയായിരുന്നു. എന്നാല്‍ സഹറിനെ പിന്തുടരുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. നിലവില്‍ 325000 പേരാണ് പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്.

ആഞ്ജലീന ജോളി


ഹോളിവുഡിലെ ഹോട്ട് ആന്‍ഡ് ഗ്ലാമറസ് നടിയാണെങ്കിലും ആഞ്ജലീന ജോളിയെ മാരകമായ ഒരു അസുഖം ബാധിച്ചിരുന്നു. ബെല്‍ പല്‍സി എന്നറിയപ്പെടുന്ന ഈ അസുഖം മുഖത്തിന്റെ രൂപം മാറി വരുന്ന ഒരു തരം അസുഖമായിരുന്നു.

സജീവമായി നടി


വിവാഹബന്ധം അത്ര സുഖകരമല്ലെങ്കിലും ആഞ്ജലീന ജോളി സിനിമയില്‍ സജീവമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍ എന്ന സിനിമയ്ക്ക കഥ, നിര്‍മാണം, സംവിധാനം എന്നിങ്ങനെ പലതും നടി ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്.

داشيامو دوس دارم..!👅🖕🏻

A post shared by سحرتبر..!👾✌🏻 (@sahartabar_official) on Nov 30, 2017 at 11:13am PST

English summary
A teenager from Iran has found herself in the spotlight after reports of her having undergone 50 surgeries to look like Angelina Jolie began doing the rounds.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X