ബ്രിട്നി വീണ്ടും വിവാദത്തില്‍

ഒരജ്ഞാതനൊപ്പം ഹോട്ടലില്‍ നിന്ന് പുറത്തുകടക്കുന്ന ബ്രിട്നിയുടെ ചിത്രവും വാര്‍ത്തയും പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടു പിടിക്കുന്നത്. പാപ്പരാസികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഇരുവരും മുഖം മറച്ചിരുന്നുവെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തികച്ചും പരിക്ഷീണിതയായിരുന്നത്രേ ബ്രിട്നി. ബ്രിട്നി ജീന്‍സും ബനിയനുമാണ് ധരിച്ചിരുന്നതെന്നും ഒപ്പമുണ്ടായിരുന്നയാള്‍ ധരിച്ചിരുന്നത് സില്‍ക്ക് ഷര്‍ട്ടായിരുന്നെന്നും വാര്‍ത്ത തുടരുന്നു. ഹോട്ടലില്‍ നിന്നിറങ്ങിയ ഇരുവരും ഒരു പോര്‍ഷെ കാറില്‍ സ്ഥലം വിടുകയായിരുന്നുവത്രേ!
ഏറ്റവും പുതിയ ആല്‍ബം വന്‍വിജയമായതോടെ ബ്രിട്നിയുടെ ജീവിതവും മാറി മറിയുമെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമൊക്കെ കരുതിയത്. എന്നാല്‍ ജീവിതത്തോടുളള തന്റെ എല്ലാ കൊതിയും നശിച്ചെന്നാണ് ബ്രിട്നി അതിനു ശേഷം പറയുന്നത്.
പ്രതിഭയുടെ അനുഗ്രഹം വേണ്ടുവോളമുണ്ടെങ്കിലും സ്വകാര്യ ജീവിതത്തിലെ താളപ്പിഴകള്‍ കാരണം വിവാദങ്ങളുടെ സഹയാത്രികയാണ് വിഷഗായികയെന്ന് പേരുകേട്ട ബ്രിട്നി സ്പിയേഴ്സ്. പൊതുജനം കാണുന്നതിനേക്കള്‍ വളരെ മോശമാണ് തന്റെ ജീവിതമെന്ന് ബ്രിട്നി പറയുന്നു.
പിതാവ് ജാമി സ്പിയേഴ്സിന്റെ നിയന്ത്രണത്തിലാണ് ബ്രിട്നിയിപ്പോള്‍. പിതാവിനു നേരെയാണോ ബ്രിട്നിയുടെ ശകാരമെന്ന് വരും ദിനങ്ങളില്‍ അറിയാം. മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനുമായി തന്റെ മാതാവിന് രഹസ്യബന്ധമുണ്ടെന്ന് തുറന്നടിക്കാന്‍ മടികാണിക്കാത്ത ചരിത്രവും ഈ താന്തോന്നിയ്ക്ക് സ്വന്തം.
ബ്രിട്നി സ്പിയേഴ്സിന്റെ കിടിലന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications