മധുവിധു രാവുകള്‍ മറക്കുവതെങ്ങനെ...

By Super

നൂറു നാവാണ് മധുവിനെക്കുറിച്ചു പറയുമ്പോള്‍ ഇവാ ലോംഗേരിയയ്ക്ക്. ഭര്‍ത്താവ് ടോണി പാര്‍ക്കറുമൊത്തെ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ മൂന്നാഴ്ചകളും സുന്ദരങ്ങളായിരുന്നത്രേ.

മാധ്യമങ്ങളുടെയും പാപ്പരാസി കാമറകളുടെയും അകന്പടിയില്ലാതെ മധുവിധുവാഘോഷിച്ചതിന്റെ ഹരം ഇവ മറച്ചു വയ്ക്കുന്നില്ല.

ഇവയുടെ വാക്കുകള്‍ ഇങ്ങനെ. പ്രണയസുരഭിലമായിരുന്നു ആ ദിവസങ്ങള്‍. ഇടയ്ക്കിടയ്ക്ക് ഭക്ഷണവുമായെത്തുന്ന റൂം ബോയിമാരല്ലാതെ ഒരു മനുഷ്യനെയും ഈ ദിവസങ്ങളില്‍ ഞങ്ങള്‍ കണ്ടില്ല. നൂറു ശതമാനവും സ്വകാര്യമായ മധുവിധു.

അതായത് മൂന്നാഴ്ച മുറിയില്‍ നിന്നും പുറത്തിറങ്ങാതെ മധുവിധു ഘോഷിച്ചെന്നാണ് 32കാരിയായ ഇവ സത്യം ചെയ്യുന്നത്. ഇരുപത്തഞ്ചുകാരനായ ടോണി പാര്‍ക്കറും സന്തോഷം മറച്ചു വയ്ക്കുന്നില്ല.

എന്നാല്‍ ടോണി പാര്‍ക്കറുടെ കൈയില്‍ വെഡിംഗ് ബാന്റില്ലെന്ന കാര്യവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കളഞ്ഞു പോകാതിരിക്കാനാണ് താനത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് ടോണി പറയുന്നു.

മധുവിധുവിന്റെ ചിത്രങ്ങള്‍ ഏതെങ്കിലും പാപ്പരാസി എടുത്തിട്ടുണ്ടെങ്കിലറിയാം, എന്തൊക്കെയാണ് നടന്നതെന്ന്.

Read more about: ഹണിമൂണ്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X