ആ കടയില്‍ അവരെന്തിന് പോയി?
ആഞ്ജലീന ജൂലിയും ബ്രാഡ് പിറ്റും തമ്മിലുളള ബന്ധം ചുട്ടുപഴുത്ത ഇരുമ്പിനെക്കാള്‍ ചൂടേറിയതാണ്. സ്വന്തം ലൈംഗിക താല്‍പര്യങ്ങളും ഇഷ്ടങ്ങളും പുറംലോകത്തെ അറിയിക്കുന്നതിലും ഒട്ടും പിന്നിലല്ല ഈ ദമ്പതികള്‍. ലണ്ടനിലെ വിഖ്യാതമായ സെക്സ് കളിപ്പാട്ടക്കടയില്‍ കയറിയാണ് ഇവര്‍ ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിച്ചത്.
ലണ്ടനിലെ സെക്സ് ഷോപ്പായ കോകോ ഡി മെര്‍ സെക്സ് ഉപകരണങ്ങള്‍ വില്‍ക്കുന്നതില്‍ ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന കടയാണ്. കഴിഞ്ഞ ദിവസം ഈ സെക്സ് ഷോപ്പില്‍ ആഞ്ജലീനയും ബ്രാഡ് പിറ്റും ഏതാണ്ട് ഒരു മണിക്കൂറോളം ചെലവിട്ടു.
വെറുതേ കറങ്ങാനിറങ്ങിയ കൂട്ടത്തില്‍ ഈ കടയിലും കൂടെയൊന്ന് കയറിയതല്ലത്രേ ദമ്പതികള്‍. ഈ കടയിലേയ്ക്ക് പോകാന്‍ പ്രത്യേകം ടാക്സി തന്നെ ഏര്‍പ്പാട് ചെയ്തിരുന്നുവെന്ന് ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മണിക്കൂറോളം കടയില്‍ ചിലവിട്ട ഇവര്‍ ഒരു വലിയ സഞ്ചി നിറയെ ചില ഉപകരണങ്ങളും വാങ്ങിയാണ് മടങ്ങിയതെന്നും ഡെയിലി മിറര്‍ പറയുന്നു.
![]()
![]()
![]()
![]()


Click it and Unblock the Notifications