ആഞ്‌ജലീന ബ്രാഡ്‌പിറ്റിനെ ഭീഷണിപ്പെടുത്തി!
ഹോളിവുഡ് താരം ആഞ്‌ജലിന ജോളി ഇങ്ങനെയാണ് ദേഷ്യം വന്നാല്‍ ആര്‍ക്കും നിയന്ത്രിയ്‌ക്കാന്‍ കഴിയില്ല. പിന്നീട് എന്താണ് സംഭവിയ്‌ക്കുന്നതെന്ന് ഓര്‍ക്കാന്‍ പോലും കഴിയില്ല. ആഞ്‌ജലീനയ്‌ക്കുമതേ മറ്റുള്ളവര്‍ക്കുമതേ.
ഈയിടെ ആഞ്‌ജലീനയെ പ്രകോപിപ്പിച്ച ഒരു സംഭവമുണ്ടായി. അതാണെങ്കില്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഭീഷണിപ്പെടുത്തുന്നത് വരെയെത്തുകയും ചെയ്‌തു.
കേട്ടാല്‍ ഏത് ഭാര്യയെയും പ്രകോപിതയാക്കാന്‍ പോന്ന കാര്യം തന്നെയാണ്. പിന്നെയെന്തിന് ആഞ്‌ജലീന മാത്രം..... തന്റെ ആദ്യ ഭാര്യ ജെന്നിഫര്‍ അനിസ്റ്റണുമായി ബ്രാഡ് പിറ്റ് ഒരു കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ച മാത്രമല്ല ഒരുമിച്ച് ഉച്ചഭക്ഷണം വരെ.
കൂടിക്കാഴ്‌ചയ്‌ക്ക് പോകുമ്പോള്‍ ബ്രാഡ് തനിച്ചല്ല പോയത്. കൂടെ ആഞ്‌ജലീനയുടെ പതിനാല് മാസം മാത്രം പ്രായമുള്ള മകള്‍ ഷിലോയെയും കൊണ്ടുപോയി. ഇതാണത്രേ ആഞ്‌ജലീനയെ ചൊടിപ്പിച്ചത്.
മകളുമൊത്ത് ഭര്‍ത്താവ് മുന്‍ഭാര്യയുമായി ഭക്ഷണം പങ്കിടുന്നത് കണ്ടപ്പോള്‍ ആഞ്‌ജലീനയ്‌ക്ക് നിയന്ത്രിയ്‌ക്കാന്‍ കഴിഞ്ഞില്ലത്രേ. കഴുത്തിലെ ഞരമ്പുകള്‍വരെ പൊട്ടിപ്പോകാവുന്ന രീതിയില്‍ അത്രയും തിളച്ചാണത്രേ ജോളി ബ്രാഡിനോട് വഴക്കിട്ടത്.
ഇനി എങ്ങാനും മക്കളെയും കൊണ്ട് ജെന്നിഫറിനെ കാണാന്‍ പോയാല്‍ അപ്പോള്‍ കാണാമെന്നാണത്രേ ജോളി ബ്രാഡിനെ ഭീഷണിപ്പെടുത്തിയത്. ജെന്നിഫറുമായി ബ്രാഡ് വിവാഹമോചനം നേടിയതാണെങ്കിലും വീണ്ടും തങ്ങള്‍ക്കിടയില്‍ കയറിപ്പറ്റി ഭര്‍ത്താവിനെ തട്ടിയെടുക്കാനാണോ ജെന്നിഫറിന്റെ ശ്രമമെന്നാണത്രേ ആഞ്‌ജലീനയുടെ ആധി.
ജെനിഫറിന്റെ ഉടമസ്ഥതയിലുള്ള മാലിബു മാന്‍ഷനില്‍വെച്ചാണത്രേ ഇവരുടെ കൂടിക്കാഴ്‌ച നടന്നത്. കൂടുക്കാഴ്‌ച ഒരു മണിക്കൂറിലേറെ നീളുകയും ചെയ്‌തു. ബ്രാഡിന്റെ ഇളയ സന്താനത്തെ ജെന്നിഫറിന നന്നേ പിടിയ്‌ക്കുയും ചെയ്‌തിട്ടുണ്ട്‌ത്രേ.


Click it and Unblock the Notifications