ബ്രിട്നിയുടെ പെങ്ങള്‍ക്ക് പെണ്‍കുഞ്ഞ്
ബ്രിട്നി സ്പിയേഴ്സിന്റെ കുഞ്ഞനിയത്തി ജാമീ ലിന്‍ കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മാഡി ബ്രിയാന്‍ എന്നാണ് കുഞ്ഞിന് നല്‍കിയ പേര്.
മിസി സിപ്പിയിലെ മക്കോമ്പ് ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസവ സമയത്ത് ജാമിയുടെ കാമുകന്‍ കാസി ആള്‍ഡ്രിജ് ആശുപത്രിയിലുണ്ടായിരുന്നു.
പതിനേഴുകാരിയായ ജാമിയുടെ കാമുകന് പ്രായം പത്തൊമ്പത് വയസാണ്. വിവാഹപ്രായം തികയും മുമ്പെ ബ്രിട്നിയുടെ സഹോദരി കാമുകനില്‍ നിന്നും ഗര്‍ഭം ധരിച്ചത് ഇരുകുടുംബങ്ങളെയും ഞെട്ടിച്ചിരുന്നു.
എന്നാല്‍ ഈ കുഞ്ഞിനെ താന്‍ പ്രസവിച്ച് വളര്‍ത്തുമെന്ന ജാമിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ കാമുകനും കുടുംബവും കീഴടങ്ങി. ഇരുവരും "പ്രായപൂര്‍ത്തി"യെത്തിയാല്‍ വിവാഹം നടത്താമെന്നാണ് ഇപ്പോഴുളള കരാര്‍.
പ്രസവ സമയത്ത് ബ്രിട്നി സ്പിയേഴ്സും ആശുപത്രിയിലുണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications