പെങ്ങളുടെ ഗര്‍ഭം ബ്രിട്നിക്ക് ആഘോഷം
തന്റെ പതിനാറുകാരി പെങ്ങള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആദ്യം ഞെട്ടലുണ്ടാക്കിയെന്നത് നേര്. എന്നാല്‍ ഇപ്പോള്‍ സംഗതി ആഘോഷിക്കുകയാണ് ബ്രിട്നി സ്പിയേഴ്സ്.
ജെയ്മി സ്പിയേഴ്സിന്റെ കാമുകന്‍ കോസി അള്‍ഡ്രിജിനെക്കുറിച്ച് എല്ലാവരും നല്ലതു മാത്രം പറയുന്നതിലുളള സന്തോഷം കൊണ്ടാണോ എന്നറിയില്ല, ഇക്കഴിഞ്ഞ ദിവസം അനിയത്തിക്ക് ഏറെ ക്രിസ്തുമസ് സമ്മാനങ്ങള്‍ വാങ്ങാനെത്തിയ ബ്രിട്നി പതിവിലും സന്തോഷവതിയായിരുന്നു.
വാഷിംഗ്ടണിലെ ലിസാ ക്ലിന്‍ ബോട്ടിക്കില്‍ നിന്നാണ് ബ്രിട്നി, ജെയ്മിക്കും അമ്മയ്ക്കും വേണ്ട ക്രിസ്തുമസ് സമ്മാനങ്ങള്‍ വാങ്ങിയത്. താന്‍ ക്രിസ്തുമസ് സാധനങ്ങള്‍ വാങ്ങാനെത്തുമെന്ന് അതിരാവിലെ തന്നെ കടക്കാരെ വിളിച്ചറിയിച്ചിരുന്നുവത്രേ!
തികച്ചും സന്തോഷവതിയായാണ് ബ്രിട്നി കടയിലെത്തിയത്. ഇങ്ങനെ ആഹ്ലാദിക്കുന്ന ബ്രിട്നി സ്പിയേഴ്സിനെ താനിതുവരെ കണ്ടിട്ടേയില്ലെന്നാണ് കടയുടമ കേറ്റ് ഡയമണ്ട് പറയുന്നത്.
ജെയ്മിയെ കാമുകന്‍ കൈവിടില്ലെന്ന കാര്യം ഉറപ്പായതോടെയാണത്രേ ബ്രിട്നി സന്തോഷവതിയായത്. സഹോദരിയുടെ ഗര്‍ഭവാര്‍ത്ത അറിഞ്ഞ് കോപാകുലയായി നടക്കുകയാണ് ബ്രിട്നിയെന്നായിരുന്നു ആദ്യ വാര്‍ത്ത.


Click it and Unblock the Notifications