ഇതില്‍ കൂടുതല്‍ പറ്റില്ല!
ജെന്നിഫര്‍ ലവ് ഹെവിറ്റ് അക്കാര്യം തീര്‍ത്തു പറഞ്ഞു. വയ്യെന്നു പറഞ്ഞാല്‍ വയ്യ തന്നെ. പ്ലേ ബോയി മാസികയ്ക്കു വേണ്ടി നഗ്നയായി പ്രത്യക്ഷപ്പെടാനുളള ക്ഷണമാണ് മുന്‍പിന്‍ നോക്കാതെ ഹെവിറ്റ് നിരസിച്ചത്.
ഇക്കാര്യത്തിനു വേണ്ടി പ്ലേബോയി മാസിക ജെന്നിഫറിനെ സമീപിച്ചെന്നും അവര്‍ വാഗ്ദാനം നിരസിച്ചെന്നും നടിയുടെ വക്താവ് സാറാ ഫുളളര്‍ വ്യക്തമാക്കി.
കാമുകനും സ്ക്കോട്ട് ലന്റ് താരവുമായ റോസ് മക്കാളിനൊപ്പം ഹാവായ് ബീച്ചില്‍ ഉല്ലസിച്ച ജെന്നിഫറിന്റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ കാമറയില്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചത് ഈയിടെ ജെന്നിഫറിനെ തെല്ലു ചൊടിപ്പിച്ചിരുന്നു.
കടല്‍ത്തീരത്തെ ബിക്കിനി ചിത്രങ്ങളല്ല, ആ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ജെന്നിഫറിന്റെ സൗന്ദര്യത്തെ ചില ടാബ്ലോയിഡ് പത്രങ്ങള്‍ പരിഹസിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.
തന്റെ ബ്ലോഗിലൂടെയാണ് വിമര്‍ശകര്‍ക്ക് ഇവര്‍ മറുപടി പറഞ്ഞത്.


Click it and Unblock the Notifications