കാര്‍ദാഷിയാന്‍ നഗ്നയായതിന് കാരണം ഇതാണ്

By Staff

നിങ്ങള്‍ കരുതും പോലെ പണത്തിനു വേണ്ടിയല്ല കിം കാര്‍ദാഷിയാന്‍ പ്ലേ ബോയി മാസികയ്ക്കു വേണ്ടി പൂര്‍ണനഗ്നയായി പോസു ചെയ്തത്. വേറെ ചില കാരണങ്ങളാണ് കാര്‍ദാഷിയാനെക്കൊണ്ട് അത് ചെയ്യിച്ചത്.

ഒരു സാധാരണ സ്ത്രീ ശരീരം എങ്ങനെയായിരിക്കണമെന്ന് ഇന്നത്തെ പെണ്‍കുട്ടികളെ കാണിക്കാനാണത്രേ കാര്‍ദാഷിയാന്‍ ഈ സാഹസം ചെയ്തത്. കൂട്ടത്തില്‍ കുറെ പണവും കിട്ടിയെന്നേയുളളൂ.

"കൃത്രിമമായി സൃഷ്ടിച്ചെടുത്ത തൊലിയുളള ഒരു പെണ്ണല്ല ഞാന്‍. അങ്ങനെയുളളവരെയാണ് നിങ്ങള്‍ ഏറെയും കണ്ടിട്ടുളളത്. എന്നാല്‍ സ്വാഭാവിക സ്ത്രീ സൗന്ദര്യം എങ്ങനെയുളളതാണെന്ന് കാണിക്കാനാണ് ഞാന്‍ പ്ലേ ബോയ് മാസികയ്ക്കു വേണ്ടി നഗ്നയായി പോസ് ചെയ്തത്". ന്യൂയോര്‍ക്ക് ഡെയിലി ന്യൂസിനോട് കാര്‍ദാഷിയാന്‍ പറഞ്ഞതാണിത്.

ഇത്തരം ചിത്രങ്ങള്‍ വീട്ടിലുളളവര്‍ കണ്ടാല്‍ എന്തു വിചാരിക്കുമെന്നൊക്കെ നമുക്ക് തോന്നാറില്ലേ. അങ്ങനെയൊരു ചിന്തയും വേണ്ടെന്ന് പറയുന്നു നമ്മുടെ കിം. കാരണം പൂര്‍ണനഗ്നയായി മാസികയ്ക്ക് പോസ് ചെയ്യാന്‍ കാര്‍ദാഷിയാനെ നിര്‍ബന്ധിച്ചത് അവരുടെ അമ്മയാണത്രേ!

"എന്റെ മമ്മിയാണ് യഥാര്‍ത്ഥത്തില്‍ ഇത് ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചത്. അവര്‍ എന്നിലൂടെ ജീവിതം ആസ്വദിക്കുകയാണെന്നും എനിക്ക് പലപ്പോഴും തോന്നാറുണ്ട്". കാര്‍ദാഷിയാന്‍ പറയുന്നു.

എങ്ങനെയുണ്ട് ന്യായങ്ങള്‍?



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X