»   » ലിന്‍ഡ്‌സെ ലോഹന് പുതിയ കാമുകി

ലിന്‍ഡ്‌സെ ലോഹന് പുതിയ കാമുകി

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡിന്റെ മാദക തിടമ്പ് ലിന്‍ഡ്‌സെ ലോഹനും കൂട്ടുകാരി സാമന്ത റോന്‍സണും വേര്‍പിരിഞ്ഞു. ഏറെക്കാലം

Lindsay Lohan
ഇണക്കുരുവികളെ പോലെ ഒന്നിച്ചുകഴിഞ്ഞ ഈ കൂട്ടുകാരികളുടെ വേര്‍പിരിയലിനെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിയ്ക്കുന്നത്. എന്തായാലും സാമന്ത പോയെന്ന് കരുതി ലോഹന്‍ ഒറ്റയ്ക്കായെന്ന് കരുതേണ്ട, മുപ്പത്തിയാറുകാരിയായ ഫോട്ടോഗ്രാഫര്‍ ഇന്ദ്രാണിയാണ് ലോഹന്റെ പുതിയ കാമുകി.

ജൂലിയ പോള്‍ ചൗധരി എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഇന്ദ്രാണിയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണത്രേ ലോഹന്‍. ഒരു ഫോട്ടോഷൂട്ടിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. അധികം താമസിയാതെ ഇരുവര്‍ക്കും പ്രണയം അസ്ഥിയ്ക്ക് പിടിച്ചു. ഒട്ടേറെ തവണ ഡേറ്റിങിലേര്‍പ്പെട്ട ഇവര്‍ ലോസ് ആഞ്ചലസിലെ ഹോട്ടലുകള്‍ പലരാത്രികളിലും ഒന്നിച്ച് കഴിഞ്ഞതായി കോണ്‍ടാക്റ്റ് മ്യൂസിക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഞങ്ങള്‍ ഒരുപാട് സമയം ഒരുമിച്ച് കഴിഞ്ഞു. ഒരു സ്ത്രീയുമായി ഇങ്ങനെയൊരു ബന്ധം എനിയ്ക്ക് മുമ്പുണ്ടായിട്ടില്ല. ലോഹന്‍ എന്നെ ശരിയ്ക്കും അദ്ഭുതപ്പെടുത്തുന്നു. നല്ല സ്മാര്‍ട്ടാണവള്‍, അതിനൊപ്പം സൂപ്പര്‍ ഹോട്ടുമാണ്." പുതിയ കൂട്ടുകാരിയെപ്പറ്റി ഇന്ദ്രാണിയുടെ വാക്കുകള്‍ ഇങ്ങനെയൊക്കെയാണ്

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam