twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെര്‍ലിനെ ഓര്‍ത്ത് ലിന്റ്സെ നഗ്നയായി

    By Staff
    |

    മെര്‍ലിന്‍ മണ്‍റോയുടെ വിശ്വപ്രസിദ്ധമായ അവസാന ഫോട്ടോകള്‍ ലിന്റ്സെ ലോഹനിലൂടെ പുനര്‍ജനിക്കുന്നു. ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ബെര്‍ട്ട് സ്റ്റേന്‍ 1962ല്‍ വോഗ് മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങള്‍ക്കു വേണ്ടിയാണ് ലിന്റ്സെ പോസു ചെയ്യുന്നത്.

    ബെര്‍ട്ട് സ്റ്റേന്‍ തന്നെയാണ് ഫോട്ടോഗ്രാഫര്‍. ന്യൂയോര്‍ക്ക് മാഗസിനിലാണ് ലിന്റ്സെയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മെര്‍ലിന്‍ മണ്‍റോയുടെ അതേ ഭാവങ്ങളിലാണ് ലിന്റ്സെ ലോഹനിലും ബെര്‍ട്ട് സ്റ്റേണിന്റെ ഫ്ലാഷ് വീഴുന്നത്.

    നഗ്നതയുടെ സുന്ദരമായ ആവിഷ്കാരമായിരുന്നു 1962ലെ ആ ഫോട്ടോ ഷൂട്ട്. ഈ ചിത്രങ്ങള്‍ എടുത്ത് ഏതാനും ആഴ്ചകള്‍ക്കുളളില്‍ മെര്‍ലിന്‍ മരിക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ ബെല്‍ എയര്‍ ഹോട്ടലില്‍ വെച്ചായിരുന്നു മെര്‍ലിന്‍ ബെര്‍ട്ട് സ്റ്റേന്റെ ഭാവനയ്ക്കൊത്ത് പോസ് ചെയ്തത്.

    തികച്ചും സ്വാഭാവികമായാണ് ലിന്റ്സെയും തനിക്കു വേണ്ടി പോസ് ചെയ്തതെന്ന് ബെര്‍ട്ട് സ്റ്റേന്‍ അനുസ്മരിച്ചു. മെര്‍ലിനും ലിന്റ്സെയും തമ്മില്‍ ഒരു കാര്യത്തില്‍ സാദൃശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്.

    അടുത്ത പേജുകളില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X