»   » ജൂനിയര്‍ ലാദന് ഡ്രൂ ബാരിമോറിനെ ഡേറ്റ് ചെയ്യണം

ജൂനിയര്‍ ലാദന് ഡ്രൂ ബാരിമോറിനെ ഡേറ്റ് ചെയ്യണം

Posted By:
Subscribe to Filmibeat Malayalam
Osama's son wants to date Drew Barrymore
ബിന്‍ലാദന് അമേരിക്കയോടുള്ള വെറുപ്പ് ലോകപ്രസിദ്ധമാണ്. അമേരിക്കയ്ക്ക് എവിടെയൊക്കെ പാര വെയ്ക്കുമാന്‍ പറ്റുമോയെന്ന് നോക്കിനടക്കുകയാണ് ഈ ലോകഭീകരന്‍. എന്നാല്‍ പിതാവിനെ പോലെയല്ല, മകന്‍ ഒമര്‍ ബിന്‍ലാദന്‍. അമേരിക്കയ്‌ക്കെതിരെ കണ്ണടച്ചുള്ള വെറുപ്പൊന്നും ഒമറിന് ഇല്ലെന്ന് മാത്രമല്ല, അവരുടെ പല പ്രൊഡക്ടുകളും ഒമറിന് ഏറെ ഇഷ്ടവുമാണ്. അതിലൊന്നാണ് ഹോളിവുഡിലെ മാദക സുന്ദരി ഡ്രൂ ബാരിമോര്‍. ബാരിമോറിനൊപ്പം ഡേറ്റ് ചെയ്യുകയെന്ന് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണെന്ന് ജൂനിയന്‍ ലാദന്‍ പറയുന്നു.

എനിയ്ക്ക് അമേരിക്കയില്‍ ചെന്ന് ഡ്രൂ ബാരിമോറിനെ കാണണമെന്ന് ആഗ്രഹമുണ്ട്. ഞാനിപ്പോള്‍ ഏകനാണ്, അവരാണെങ്കില്‍ ഹോളിവുഡിലെ ഏറ്റവും സുന്ദരിയായ സ്ത്രീയും. ഒമറിന്റെ ഈ മോഹം സണ്‍ വെബ്‌സൈറ്റാണ് പുറത്തുവിട്ടത്.

പോപ് താരമായ മഡോണയെയും ഒമറിന്റെ പ്രിയതാരമാണ്. ഇതു മാത്രമല്ല, ജിം കാരിയുടെ സിനിമകളും അമേരിക്കന്‍ ഫുട്‌ബോളും റോക്ക് മ്യൂസിക്കുമെല്ലാം ലാദന്റെ മകന്റെ ഫേഫറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam