»   » സ്വന്തം സെക്‌സ്‌ ടേപ്പുമായി പാരീസ്‌

സ്വന്തം സെക്‌സ്‌ ടേപ്പുമായി പാരീസ്‌

Posted By:
Subscribe to Filmibeat Malayalam

ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം പാരീസ്‌ ഹില്‍ട്ടണ്‍ വീണ്ടും വാര്‍ത്തകളില്‍. പുതിയൊരു സെക്‌സ്‌ ടേപ്പ് വിവാദവുമായി ബന്ധപ്പെട്ടാണ്‌ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്‌.

ന്യൂയോര്‍ക്ക്‌ നഗരത്തിലെ ഒരു ടാക്‌സിയ്‌ക്കുള്ളില്‍ പാരീസ്‌ നടത്തുന്ന രതികേളികളാണ്‌ സെക്‌സ്‌ ടേപ്പിനുള്ളിലെന്നാണ്‌ വാര്‍ത്തകള്‍. മുമ്പ്‌ കാമുകനാണ്‌ പാരീസിന്റെ രതിക്രീഡകള്‍ ക്യാമറയിലാക്കിയതെങ്കില്‍ ഇത്തവണ പാരീസ്‌ തന്നെയാണ്‌ സെക്‌സ്‌ ടേപ്പിന്‌ പിന്നിലെന്നും സിക്‌സ്‌ ഡിഗ്രി എന്ന പുസ്‌തകമെഴുതിയ മാര്‍ക്ക്‌ ഇബ്‌നറെ ഉദ്ധരിച്ച്‌ ദ സണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഡാര്‍നല്‍ റിയലി എന്നയാളുടെ പക്കലാണ്‌ പാരീസിന്റെ പുതിയ സെക്‌സ്‌ ടേപ്പ്‌ ഉള്ളതെന്ന്‌ മാര്‍ക്കിന്റെ പുസ്‌തകത്തിലുണ്ട്‌. പാരീസിന്റെ വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറിയ രണ്ട്‌ റഷ്യന്‍ യുവാക്കളില്‍ നിന്നാണ്‌ 14 മണിക്കൂറുള്ള സെക്‌സ്‌ ടേപ്പ്‌ സംഘടിപ്പിച്ചതെന്ന്‌ ഡാര്‍നല്‍ പറയുന്നു. യുവാക്കള്‍ ടേപ്പ്‌ മോഷ്ടിച്ചതായിരിക്കാമെന്നും ഡാര്‍നല്‍ സമ്മതിയ്‌ക്കുന്നുണ്ട്‌.

വാര്‍ത്ത ശരിയാണെങ്കില്‍ പാരീസിന്റെ മൂന്നാമത്തെ സെക്‌സ്‌ ടേപ്പായിരിക്കും ഇത്‌. മുമ്പ്‌ രണ്ട്‌ തവണ മുന്‍ കാമുകന്‍ റിക്കി സാല്‍മണ്‍ പാരീസിന്റെ സെക്‌സ്‌ ടേപ്പ്‌ പുറത്തിറക്കി പണം വാരിയിരുന്നു.

ആദ്യ സെക്‌സ്‌ ടേപ്പില്‍ പാരീസും റിക്കി സാല്‍മണും ചേര്‍ന്നുള്ളതായിരുന്നുവെങ്കില്‍ രണ്ടാമത്തേതില്‍ പാരീസിന്റെ കുളിരംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്‌. പണത്തിന്‌ വേണ്ടി എന്തും ചെയ്യുന്നവളല്ല താനെന്ന്‌ പാരീസ്‌ ഈയിടെ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പുതിയ സെക്‌സ്‌ ടേപ്പ്‌ വാര്‍ത്തകള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam