സെക്സുണര്‍ത്തിയതിന് സ്കാര്‍ലറ്റിന്റെ നന്ദി
തന്നിലെ ലൈംഗികത ഉണര്‍ത്തിയതിന് ഡേവിഡ് ബോവിയോട് സ്കാര്‍ലറ്റ് ജോഹന്‍സണിന്റെ നന്ദി.
ഡേവിഡ് ബോവിയുടെ പാട്ടുകള്‍ കേട്ടാണത്രേ തന്നിലെ ലൈംഗികതയെക്കുറിച്ച് സ്കാര്‍ലറ്റിന് ബോധമുണര്‍ന്നത്.
"എനിവേര്‍ ഐ ലേ മൈ ഹെഡ്" എന്ന തന്റെ ആദ്യ ആല്‍ബം മെയില്‍ പുറത്തിറക്കാനിരിക്കെയാണ് ഡേവിഡിന് സ്കാര്‍ലറ്റ് നന്ദി പ്രകാശിപ്പിച്ചത്.
ഒരു നഗരത്തില്‍ ഒരുതവണയില്‍ കൂടുതല്‍ കാമുകന്‍ റെയാന്‍ റെയ്‍നോള്‍ഡുമൊത്ത് തങ്ങാതെ പാപ്പരാസികളെ വെട്ടിച്ച് നടക്കുകയാണ് സ്കാര്‍ലറ്റ്.
കാമുകനും സ്കാര്‍ലറ്റും തമ്മില്‍ പിരിഞ്ഞെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
ഏതായാലും മെയ് മാസം പുറത്തിറങ്ങുന്ന ആല്‍ബത്തിനു വേണ്ടി കാത്തിരിക്കുകയാണ് സംഗീതപ്രേമികള്‍.


Click it and Unblock the Notifications











