»   » ഗര്‍ഭിണിയായ റിയാലിറ്റിതാരത്തിന്റെ നഗ്നത പ്രദര്‍ശനം

ഗര്‍ഭിണിയായ റിയാലിറ്റിതാരത്തിന്റെ നഗ്നത പ്രദര്‍ശനം

Posted By:
Subscribe to Filmibeat Malayalam
Shayne Lamas
ചലച്ചിത്ര, ടിവി താരങ്ങള്‍ നഗ്നരായി ഫോട്ടോഷൂട്ടുകളില്‍ പങ്കെടുക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ ഓരോവട്ടം ഓരോരുത്തര്‍ നഗ്ന ഫോട്ടോഷൂട്ടുകള്‍ നടത്തുമ്പോഴും അത് വലിയ വലിയവാര്‍ത്തകളാകാറുണ്ടെന്നുള്ളത് മറ്റൊരു സത്യം.

അടുത്തിടെ ഹോളിവുഡില്‍ ഇത്തരത്തില്‍ ഒരു നഗ്നഫോട്ടോ വലിയ ചര്‍ച്ചയായി. റിയാലിറ്റിഷോ താരമായ ഷെയ്ന്‍ ലമാസിന്റെ നഗ്നഫോട്ടോഷൂട്ടായിരുന്നു വിഷയം. ഗര്‍ഭിണിയായ ഷെയ്ന്‍ നഗ്നയായതാണ് ചര്‍ച്ചയായത്.

പൂര്‍ണഗര്‍ഭിണിയായ ഷെയ്ന്‍ വയര്‍ മുഴുവനായി പുറത്തുകാണിച്ചായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ബാച്ച്‌ലര്‍ എന്ന റിയാലിറ്റി ഷോയിലെ വിജയിയാണ് ഷെയ്ന്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ താരം കുഞ്ഞിന് ജന്മം നല്‍കും. ദിഡേര്‍ട്ടി ഡോട്ട് കോം എന്ന വെബ്‌സൈറ്റിന്റെ ഉടമസ്ഥനായ നിക് റിച്ചിയാണ് ഷെയ്‌നിന്റെ കുഞ്ഞിന്റെ പിതാവ്.

ഇതിന് മുമ്പ് പോപ് ഗായിക ബ്രിട്‌നി സ്‌പേയേഴ്‌സ്, മോഡല്‍ പത്മലക്ഷ്മി തുടങ്ങിയവര്‍ പൂര്‍ണഗര്‍ഭാവസ്ഥയില്‍ നഗ്നരായി ഫോട്ടോകള്‍ക്ക് പോസ് ചെയ്തിട്ടുണ്ട്.

English summary
US reality TV Star Shayne Lamas underwent a nude photo shoot exposing her baby bump,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam