സിയെന്നയും മാത്യുവും പുതുമോടിയില്‍
പഴയ കാമുകന്‍ റിസ് ഇഫാന്‍സ് വിരഹം ദുഃഖമകറ്റാന്‍ വെളളമടിയുമായി നടക്കുമ്പോള്‍ ഒരു കൂസലുമില്ലാതെ സിയെന്ന മില്ലര്‍ മാത്യു റിസുമൊത്ത് രമിക്കുന്നു.
ഒരു രാത്രി ഒന്നിച്ചുറങ്ങാന്‍ കഴിഞ്ഞ ദിവസം ഇവര്‍ കാട്ടിയ തിടുക്കത്തിന്റെ തിരക്കഥ വായിച്ചാല്‍ അമ്പരന്നു പോവുകയേയുളളൂ. പുതുമോടിയിലിണചേരുന്നവരുടെ ആക്രാന്തത്തോടെയാണ് എഡ്ജ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോയില്‍ നിന്ന് ഇരുവരും മുങ്ങിയത്.
എഡിന്‍ബെര്‍ഗിലെ ടെവിയെറ്റ് റോ ഹൗസിലായിരുന്നു ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍. ഈ ചിത്രത്തില്‍ സിയെന്നയും മാത്യു റിസും അഭിനയിച്ചിട്ടുണ്ട്. ചടങ്ങു തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ രഹസ്യസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു. ഏതാണ്ട് 20 മിനിട്ട് കഴിഞ്ഞപ്പോള്‍ സിയെന്ന അപ്രത്യക്ഷയായി.
ചടങ്ങില്‍ പങ്കെടുത്ത നടി കെയിറ നൈറ്റ്ലിയാണ് ജനശ്രദ്ധയില്‍ പെടാതെ രക്ഷപെടാന്‍ സിയെന്നയ്ക്ക് അവസരമൊരുക്കിയത്. വേദിയില്‍ സംഗീതപരിപാടിയവതരിപ്പിച്ച ബെത്ത് റോളിയുടെ സമീപത്തേയ്ക്ക് കെയ്റ എത്തിയപ്പോള്‍ ജനത്തിന്റെ ശ്രദ്ധ അവിടേയ്ക്കായി.
ഒരു മിന്നായം പോലെ പുറത്തു കടന്ന സിയെന്ന കാത്തുകിടന്ന കാറില്‍ ചാടിക്കയറി സ്ഥലം വിട്ടു. സെക്കന്റുകള്‍ക്കകം മാത്യു റിസും പിന്നാലെ പാഞ്ഞു.
ഇരുകാറുകളും എത്തിച്ചേര്‍ന്നത് ഷെറാട്ടണ്‍ ഹോട്ടലില്‍. ഏതാണ്ട് ഒരേ സമയത്താണ് ഇരുകാറുകളും ഹോട്ടലില്‍ എത്തിയത്. മുകളിലെ നിലയിലുളള റൂം ലക്ഷ്യമാക്കി ഇരുവരും നടന്നു മറയുകയും ചെയ്തു.
പിന്നെ നടന്നതെന്തെന്ന് ആര്‍ക്കും അറിയില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications