twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹില്‍ട്ടന്റെ തിരിച്ചുവരവില്‍ ആഹ്ലാദഭരിതരായി തടവുകാര്‍

    By Staff
    |

    കാലിഫോര്‍ണിയ: ജൂണ്‍ 13 ബുധനാഴ്‌ച പ്രമുഖ പോപ്‌ ഗായികയും ഹില്‍ട്ടണ്‍ ഹോട്ടല്‍ സാമ്രാജ്യത്തിന്റെ അവകാശിയുമായ പാരിസ്‌ ഹില്‍ട്ടന്‍ വീണ്ടുമെത്തിയതോടെ ലിന്‍വുഡിലെ കാലിഫോര്‍ണിയാസ്‌ സെന്‍ഞ്ചുറി റീജിയണല്‍ ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയിലെ തടവുകാരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സന്തോഷത്തിലാണ്‌.

    കാരണം മറ്റൊന്നുമല്ല, വ്യക്തിപ്രഭാവത്തിന്റെ പേരില്‍ പാരിസ്‌ ഹില്‍ട്ടന് ജയിലില്‍ പ്രത്യേകാനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അത്‌ തങ്ങള്‍ക്കുകൂടി അനുവദിക്കപ്പെടുമെന്നതുതന്നെയാണിവരുടെ സന്തോഷത്തിന്‌ കാരണം.

    ഇതിന്‌ മുമ്പും മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ ജയിലിലയച്ചപ്പോള്‍ ഹില്‍ട്ടണവിടെ പ്രത്യേക പരിഗണനകള്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ മറ്റു തടവുകാര്‍ പ്രശ്‌നമുണ്ടാക്കുകയും ഇതേ പരിഗണനകളും ആനുകൂല്യങ്ങളും തങ്ങള്‍ക്കും വേണമെന്ന്‌ ആവശ്യപ്പെടുകുയും ചെയ്‌തിരുന്നു.

    പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഇവര്‍ക്കും ഹില്‍ട്ടണ്‌ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടുകയും ചെയ്‌തു. ഒരു ആപ്പിള്‍ ജ്യുസിന്‌ പകരം രണ്ടെണ്ണം, ഒരു ബ്ലാങ്കെറ്റിന്റെ സ്ഥാനത്ത്‌ രണ്ടെണ്ണം എന്നിങ്ങനെ പല മെച്ചങ്ങളും ഇതുകൊണ്ട്‌ സഹതടവുകാര്‍ക്കുണ്ടായി. പാരിസ്‌ ഹില്‍ട്ടണ്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഹില്‍ട്ടണ്‍ ഹോട്ടലില്‍ എത്തിപ്പെട്ട പ്രതീതിയാണെന്നാണ്‌ വെള്ളിയാഴ്‌ച തടവുകഴിഞ്ഞ്‌ പുറത്തെത്തിയ പത്തൊന്‍പതുകാരി വെനിഷ്യ ബ്രൗണ്‍ പ്രതികരിച്ചത്‌.

    ജയിലില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ പ്രത്യേകഭക്ഷണം ലഭിക്കുന്നുണ്ട്‌. തടവുകാരില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ സമയാസമയത്തുതന്നെ വേണ്ട ചികിത്സ ലഭിയ്‌ക്കുന്നുണ്ട്‌. മുമ്പൊക്കെ ഇങ്ങനെ ചികിത്സവേണ്ടിവന്നാല്‍ അതിന്‌ തടവുകാര്‍ 3 ഡോളര്‍ നല്‍കേണ്ടിയിരന്നു എന്നാല്‍ ഇപ്പോള്‍ ചികിത്സയും സൗജന്യമാണ്‌- പുറത്തിറങ്ങിയ മറ്റു തടവുകാരും പറയുന്നു.

    ദുര്‍വിധിയെ പഴിച്ച്‌ 45 ദിവസത്തെ തടവുശിക്ഷ അനുഭവിക്കാന്‍ ഹില്‍ട്ടണ്‍ ജയിലിലെത്തിയപ്പോള്‍ തടവുകാരെല്ലാം മതിമറന്നാഹ്ലാദിക്കുകയാണെങ്കിലും അമ്മയും സഹോദരിയും ഹില്‍ട്ടന്‌ വന്ന ദുര്‍വിധിയോര്‍ത്ത്‌ വേദനിയ്‌ക്കുകയാണ്‌.

    ഹില്‍ട്ടനെ കാണാന്‍ ജയിലിലെത്തിയ സഹോദരി നിക്കി സഹോദരിയുടെ അവസ്ഥകണ്ട്‌ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന്‌ മാതാവ്‌ കാത്തി വേദനയോടെ പറയുന്നു. ഹില്‍ട്ടനെ ജയിലില്‍വച്ചു കാണേണ്ടിവന്ന അവസ്ഥ വേദാനജകമായിരുന്നു. ഒരു സിനിമയിലെന്ന പോലെ ചില്ലുജാലകത്തിനപ്പുറവും ഇപ്പുറവും നിന്നാണ്‌ ഞങ്ങള്‍ സംസാരിച്ചത്‌- നിക്കി പറയന്നു.

    മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ കോടതിവിലക്കുകയും ജയിലില്‍ വിടുകയുംചെയ്‌ത ഹില്‍ട്ടണ്‍ ജയിലില്‍ നിന്നും തിരിച്ചിറങ്ങി വീണ്ടും മദ്യപിച്ച്‌ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനെത്തുടര്‍ന്നാണ്‌ വീണ്ടും ജയിലില്‍ പോകേണ്ടിവന്നത്‌. കോടതി ശിക്ഷവിധിച്ചതിനെത്തുടര്‍ന്ന്‌ ട്വിന്‍ ടവേസ്‌ ജയിലിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയ ഹില്‍ട്ടനെ പിന്നീടാണ്‌ 45ദിവസത്തെ ശിക്ഷപൂര്‍ത്തിയാക്കുന്നതിനായി ലിന്‍വുഡില്‍ കൊണ്ടുവന്നത്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X