നിതംബത്തിലെ പച്ചക്കുത്തല്‍, ഹാലി ബെറി പരിതപിക്കുന്നു

By Staff

മുന്‍ഭര്‍ത്താവായ ഡേവിഡ് ജസ്റ്റിസിനോടുളള പ്രണയം കൊടുന്പിരികൊണ്ടിരുന്ന സമയത്ത് ബോണ്ട് സുന്ദരിയും ഓസ്കാര്‍ ജേതാവുമായ ഹോളിവുഡ് നടി ഹാലി ബെറി ഒരു സാഹസം ചെയ്തു. ഡേവിഡന്‍റെ പേര് നിതംബത്തില്‍ പച്ചക്കുത്തിയാണ് ബെറി ഡേവിഡിനോടുളള തന്‍റെ അഗാധസ്നേഹം വെളിപ്പെടുത്തിയത്.

എന്നാല്‍ ഇന്ന് അതോര്‍ത്തു ദുഖിക്കുകയാണീ സുന്ദരി. തന്‍റെ ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമാണതെന്ന് ബെറി ഇപ്പോള്‍ പറയുന്നത്. അതില്‍ വളരെയധികം ഖേദിക്കുന്നതായും ബെറി വ്യക്തമാക്കി.

‘എന്‍റെ ശരീരത്തിന്‍റെ പ്രധാന ഭാഗത്തു തന്നെ പച്ചകുത്തിയത്‌ തെറ്റായി പോയി എന്ന്‌ ഇപ്പോള്‍ തോന്നുന്നു, ചിത്രങ്ങളില്ലാത്ത നല്ല ചര്‍മ്മം തന്നെയാണ്‌ എനിക്ക്‌ ഇഷ്ടം’- ബെറി പറയുന്നു.

1992ലാണ്‌ ബേസ് ബോള്‍ കളിക്കാരനായ ഡേവിഡ്‌ ജസ്റ്റിസിനെ ബെറി വിവാഹം കഴിച്ചത്‌. നാലു വര്‍ഷത്തെ ദാന്പത്യത്തിന് ശേഷം1996ല്‍ ബന്ധം വേര്‍പ്പെടുത്തിയതോടെ ഭര്‍ത്താവിനെ മനസ്സില്‍ നിന്ന് വേരോടെ പറിച്ചു കളയാനുളള ശ്രമത്തിലായിരുന്നു ബെറി. അവസാനും ആ ശ്രമം വിജയം കണ്ടുവെങ്കിലും ശരീരത്തില്‍ നിന്നും മുന്‍ ഭര്‍ത്താവിന്‍റെ പേര്‌ മായിച്ചുകളയാന്‍ ഇപ്പോഴും ബെറിക്ക്‌ കഴിഞ്ഞിട്ടില്ല.

ഏതായാലും മനസമാധാനത്തിനായി ബെറി ഒരു പണിപ്പറ്റിച്ചു. ഡേവിഡന്‍റെ പേരിന്‌ മുകളിലൂടെ ഒരു സൂര്യകാന്തിപൂവിന്‍റെ ചിത്രം പച്ചകുത്തി പഴയകാലത്തിന്‍റെ തിരുശേഷിപ്പുകളെ മറച്ചുവച്ചിരിക്കുകയാണീ സുന്ദരി.

ബേസ് ബോള്‍ കളിയുമായി ജസ്റ്റിനും സിനിമാഭിനയവുമായി ബെറിയും എല്ലായ്പ്പോഴും ലോകത്തിന്‍റെ രണ്ടു ഭാഗങ്ങളില്‍ ആയപ്പോഴാണ്‌ ദാമ്പത്യം തുടരേണ്ടതില്ലെന്ന്‌ ഇരുവരും തീരുമാനിച്ചത്‌.

സംഗീതഞ്ജനായ എറിക്‌ ബെന്നറ്റുമായിട്ടായിരുന്ന ബെറിയുടെ രണ്ടാം വിവാഹം. എന്നാല്‍ 2005ല്‍ അതും വിവാഹമോചനത്തില്‍ കലാശിച്ചു. ബെറിയേക്കാള്‍ ഒമ്പത്‌ വയസ്‌ ഇളപ്പമുള്ള ഫ്രഞ്ച്‌ സൂപ്പര്‍മോഡലായ ഗബ്രിയേല്‍ അബ്രിയുമായി ബെറി ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു.

ഗബ്രിയേലുമായി പൊതു സ്ഥലങ്ങളിലും ബെറി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ലോകപ്രശസ്തമായ എമ്മി, ഗോള്‍ഡന്‍ഗ്ലോബ്‌ പുരസ്കാരങ്ങള്‍ നേടിയ ഹാലിബെറിയ്ക്ക്‌ 2002ല്‍ ‘മോണ്‍സ്റ്റര്‍ ബാള്‍’ എന്ന ചിത്രത്തിലൂടെയാണ്‌ മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിക്കുന്നത്‌.

പച്ചകുത്തല്‍ കൊണ്ട്‌ പരസ്യബോര്‍ഡ്‌ പോലെ മാറിയ തന്‍റെ ശരീരഭാഗത്തെ കുറിച്ചാണ്‌ ഇപ്പോള്‍ ഹോളീവുഡ്‌ സുന്ദരിക്ക്‌ സങ്കടമെന്ന്‌ ഹോളീവുഡ്‌ പാപ്പരാസി മാസികകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പച്ചുകുത്തിയ ഭാഗത്ത്‌ നല്ല ചര്‍മ്മം വളരാന്‍ എന്തു ചെയ്യണമെന്ന അന്വേഷണത്തിലാണ്‌ ബെറിയിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X