ജൂലിയ റോബര്‍ട്സ് മൂന്നാമതും അമ്മയായി
ലൊസ്ആഞ്ചലസ്: ഹോളിവുഡ് സുന്ദരിയും ഓസ്കര്‍ അവാര്‍ഡ് ജേതാവുമായ ജൂലിയ റോബര്‍ട്സ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി.
തിങ്കളാഴ്ചയാണ് ലൊസാഞ്ചല്‍സിലെ ഒരു ആശുപത്രിയില്‍ അമേരിക്കയുടെ മാനസകാമുകി ജൂലിയ(39) ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ അവരുടെ വ്യക്‌തിഗത വിവരദാതാക്കളായ എംഗല്‍മാന്‍ ആന്‍ഡ് കന്പനി അറിയിച്ചു.
ഹാസല്‍, ഫിനായുസ് എന്നീ ഇരട്ടക്കുട്ടികള്‍ക്ക് പുതിയ കൂട്ടായെത്തിയ അതിഥിയ്ക്ക് ഹെന്‍റി ഡാനിയല്‍ മോഡര്‍ എന്നാണ് ജൂലിയയും ഭര്‍ത്താവ് ഡാനി മോഡറും ചേര്‍ന്ന് പേരിട്ടിരിക്കുന്നത്.
ഛായാഗ്രാഹകനായ മോഡറും ജൂലിയയും ജൂലൈ 2002 ലാണ് വിവാഹിതരായത്. 2004 ല്‍ ഓഷ്യന്‍സ് 12 എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം അഭിനയിത്തിന് ഇടവേള നല്‍കിയിരിക്കുകയായിരുന്നു ജൂലിയ.
ഗര്‍ഭപരിചരണങ്ങള്‍ക്ക് ശേഷം 2007 അവസാനത്തോടെ അഫ് ഗാനിസ്ഥാന്‍ യുദ്ധം വിഷയമാക്കുന്ന ചാര്‍ളി വില്‍സണ്‍സ് വാര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ മടങ്ങിയെത്തും എന്നാണ് ഹോളിവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
2001ലാണ് ജൂലിയയ്ക്ക ഓസ്കാര്‍ പുരസ്കാരം ലഭിച്ചത് . ഹോളിവുഡില്‍ ഏറ്റവും വിലപിടിപ്പുച്ച താരമായ ഇവര്‍ക്ക് ഒരു ചിത്രത്തിന് ഉദ്ദേശം 25 ദശലക്ഷം യുഎസ് ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്.


Click it and Unblock the Notifications