ജെസീകാ അല്‍ബയും ചില സ്വകാര്യതകളും
ഹോളീവുഡ് ചിത്രങ്ങളിലെ ഏറ്റവും സെക്സിയായ സൂപ്പര്‍ഹീറോയിനായി സിനിമാ പ്രേമികള്‍ ഈ വര്‍ഷം തിരഞ്ഞെടുത്ത് ജെസീകാ ആല്‍ബയെയാണ്.
ഫാന്‍റ്റാസ്റ്റിക് ഫോര്‍ എന്ന് ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് ജെസീകയ്ക്ക് വന്പന്‍ ആരാധകവൃത്തമുണ്ടാക്കിയത്. 3000 പേരില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 26% വോട്ടുകളാണ് ജെസീകയ്‌ക്ക് അനുകൂലമായി ലഭിച്ചത്.
അതിന്‍റെ സന്തോഷത്തില്‍ ഈയിടെ ജെസീക ചില സ്വകാര്യതകളും ഇഷ്ടങ്ങളും വെളിപ്പെടുത്തി. ഇതില്‍ മിക്കവയും ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല‍്കുന്നവയാണ്
ഒരാളുടെ കൂടി കിടന്നതു കൊണ്ട് മാത്രം അയാളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പറയാന്‍ ഈ സുന്ദരി തയ്യാറല്ല. പല ആളുകളുമായി ബന്ധപ്പെടുന്പോഴുളള വ്യത്യസ്‌ത അനുഭവം അറിയാനാണ് തനിക്ക് താല്‍പര്യമെന്നും ഒരു പെണ്ണ് സെക്‌സ് ആസ്വദിക്കുന്നുവെങ്കില്‍ അവളെ വേശ്യയെന്ന് മുദ്രകുത്താനാവില്ല എന്നുമാണ് ജെസിയുടെ അഭിപ്രായം.
ഒരാളുടെ കൂടെ അന്തിയുറങ്ങിയ ശേഷം പിറ്റേന്ന് രാവിലെ അയാള്‍ ഇനി ഇവിടെ ആവശ്യമാണോ എന്ന് ചിന്തിക്കുന്ന തരക്കാരിയാണ് ഞാന്‍. അല്ലാതെ അതിന്‍റെ പേരില്‍ അയാളെ പിന്തുടരാണോ ശല്യപ്പെടുത്താനോ എനിക്ക് താല്‍പര്യമില്ല - ജെസീക മനസ്സ് തുറക്കുന്നു.
അതിനിടെ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ആദ്യമായി നടത്തിയ ചുംബനത്തെ കുറിച്ചും ജെസി വെളിപ്പെടുത്തി. പന്ത്രണ്ടാം വയസ്സിലാണ് താന്‍ ആദ്യമായി ചുംബിച്ചതെന്നാണ് സുന്ദരിയുടെ വെളിപ്പെടുത്തല്‍. അതും ഒരിക്കലും പല്ലുതേയ്‌ക്കാത്ത ഒരു തടിയനെയാണ് ആദ്യമായി ചുംബിച്ചതെന്നും ഈ ഇരുപത്തിമൂന്നുകാരി പറയുന്നു.
പിന്നീട് 14ാം വയസ്സിലാണ് ജെസിയ്ക്ക് ചുംബിക്കാനുളള അവസരം ലഭിച്ചത്. 32 വയസ്സ് പ്രായമുളള ആള്‍ക്കാണ് ആ ചുംബനം ഏറ്റുവാങ്ങാനുളള ഭാഗ്യമുണ്ടായത്. എന്നാല്‍ ആ ചുംബനത്തെക്കുറിച്ച് ചോദിച്ചാല്‍ ജെസീക പറയുക ഇപ്രകാരമാണ് - ഇഇഈ...എനിക്ക് ചുംബിക്കേണ്ടെന്ന് തോന്നിപ്പോയി.
എന്നാല്‍ നിലവിലെ കാമുകനായ കാഷ് വാറണെ ചുംബിച്ചതോടെയാണ് തന്റെ ചുംബന അനുഭവങ്ങള്‍ മെച്ചപ്പെട്ടതെന്നും സുന്ദരി വെളിപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും നല്ല ചുംബനം കാഷിന്റെതാണെന്ന് ജെസീക കാമുകന് സര്‍ട്ടിഫിക്കറ്റും നല്‍കി.
2007 ജെസീക്കയുടെതാണെന്നാണ് ഹോളീവുഡിലെ സംസാരം. ജെസീക്കയുടെ ആറ് ചിത്രങ്ങളാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നത്. അതില്‍ സുന്ദരിയുടെ പുതിയ ചിത്രമായ ഗുഡ് ലക്ക് ചക്കിന്റെ പോസ്‌റ്ററുകള്‍ പടമിറങ്ങുന്നതിന് മുന്പേ കുപ്രസിദ്ധി നേടി കഴിഞ്ഞു.
വെറുമൊരു അടിവസ്ത്രം മാത്രം ധരിച്ച ഡേന്‍ കുക്ക് ജെസീക്കയുടെ മേല്‍ കയറി പറ്റുന്ന പോസ്റ്ററാണ് കാണികളെ ആകാംക്ഷാഭരിതരാക്കുന്നത്. ചിത്രത്തിലേ ഏതു രംഗമായിരിക്കും അതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ജെസീക്കയുടെ ആരാധകര്‍.


Click it and Unblock the Notifications