പാരിസ് ഹില്‍ട്ടണ്‍ ജയിലില്‍ ഉപവാസത്തില്‍

By Staff

നിരാഹാരം കിടക്കാന്‍ പാരിസ് ഹില്‍ട്ടണെന്താ രാഷ്ട്രീയ നേതാവാണോ? ഇനിയുമെത്ര സിനിമകളില്‍ തുള്ളിതുളുമ്പുന്ന മേനിയഴകുമായി പ്രത്യക്ഷപ്പെടാനുള്ളതാണ്.. എന്നിട്ടും സ്വന്തം ദേഹത്തെ കുറിച്ച് നടിക്ക് യാതൊരു വിചാരവുമില്ലെന്നോ?

ഇങ്ങനെ ഒരു പിടി ചോദ്യങ്ങളാണ് പാരിസ് ഹില്‍ട്ടന്റെ ആരാധകര്‍ ചോദിക്കുന്നത്. കാരണം 45 ദിവസത്തെ ജയില്‍വാസത്തിന് ശിക്ഷിക്കപ്പെട്ട തങ്ങളുടെ പ്രിയനടി ജയിലില്‍ ഭക്ഷണം കഴിക്കാതെ ഉപവാസത്തിലാണെന്നും നേരാംവണ്ണം ആഹാരം കഴിക്കാത്തതിനാല്‍ സുന്ദരി വല്ലാതങ്ങ് മെലിഞ്ഞുപോയെന്നുമാണ് വാര്‍ത്തകള്‍. വെള്ളിത്തിരയില്‍ തുള്ളിത്തുളുമ്പുന്ന നഗ്നത കാട്ടി ആരാധകരെ വശം കെടുത്തുന്ന നടി ഇങ്ങനെ ദേഹകാന്തിയെ കുറിച്ച് ചിന്തിക്കാതെ ഉപവാസം നടത്തി ആരാധകരുടെ ഉറക്കം കെടുത്തുന്നതിനെന്തിനാണ്?

മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടതിനു ശേഷം ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 45 ദിവസത്തെ ജയില്‍ വാസം അനുഭവിക്കുന്നതിനിടിയിലാണ് പാരിസ് ഹില്‍ട്ടന്റെ‍ ഉപവാസം. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതിനെ തുടര്‍ന്ന് പാരിസ് ഹില്‍ട്ടന്റെ ശരീരഭാരം കുറ‍ഞ്ഞത്രെ. നിരാഹാരത്തെ തുടര്‍ന്ന് ഹില്‍ട്ടണ്‍ ക്ഷീണിതയായാണ് കാണപ്പെടുന്നതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് കാലിഫോര്‍ണിയ സെഞ്ച്വറി റീജിയണല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് 45 ദിവസത്തെ ജയില്‍ വാസത്തിനായി പാരിസ് ഹില്‍ട്ടണെ കൊണ്ടുവന്നത്. ഇവിടെ കൊണ്ടുവന്നതിനു സേഷം ഹില്‍ട്ടണ്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയാണ്.

ഭക്ഷണത്തോടുള്ള യുദ്ധപ്രഖ്യാപനം തുടര്‍ന്നാല്‍ ഹില്‍ട്ടണ് നിര്‍ബന്ധപൂര്‍വം ഡ്രിപ് കൊടുത്തേണ്ടവരുമെന്ന് ജയിയിലിലെ ജീവനക്കാര്‍ പറയുന്നു. ഭക്ഷണം കഴിക്കാത്തതിനാല്‍ പാരിസ് ഹില്‍ട്ടന്റെ ദേഹം ശോഷിച്ചും മുഖം വിളറിയുമിരിക്കുകയാണ്.

ദേഹകാന്തി നിലനിര്‍ത്തുന്നതിലും പാരിസ് ഹില്‍ട്ടണ്‍ ശ്രദ്ധിക്കുന്നില്ല. ഷാമ്പൂവിടാത്ത മുടിയുടെ അഴക് നഷ്ടപ്പെട്ടുപോവുമോയെന്ന് ആരാധകര്‍ പേടിക്കണം. വേണ്ട ചമയങ്ങള്‍ ചെയ്യുന്നതിലൊന്നും പാരിസ് ഹില്‍ട്ടണ്‍ ശ്രദ്ധയില്ലത്രെ.

ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഹില്‍ട്ടണ്‍ ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘവും മൂന്ന് സഹായികളും മാത്രമാണ് ജയിലില്‍ ഹില്‍ട്ടണുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്. നിരാഹാരം ഇനിയും തുടര്‍ന്നാല്‍ ബലം പ്രയോഗിച്ച് ഡ്രിപ്പ് നല്‍കണമെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാരുടെ സംഘം. ജയില്‍വാസം പൂര്‍ത്തിയാകാന്‍ ഒരു മാസത്തിലേറെ ഇനിയും ബാക്കിയുള്ളപ്പോള്‍ ഗ്ലാമര്‍ നടി ജയിലിലില്‍ ഇങ്ങനെ പെരുമാറുന്നത് ജയില്‍ അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X