പാരീസ് കത്തെഴുതുന്നു, തടവറയിലിരുന്ന്
കാലിഫോര്‍ണിയ ജയിലില്‍ വെറുതെ ഈച്ചയെ ആട്ടിയിരിക്കാന്‍ എന്തായാലും പാരീസ് ഹില്‍ട്ടണ്‍ തയ്യാറല്ല.
മദ്യപിക്കാനും മറ്റു വിനോദങ്ങള്‍ക്കുമൊന്നും തടവറയില്‍ അനുവാദമില്ലാത്ത സ്ഥിതിയ്ക്ക് സമയം കളയാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് പാരീസ് കണ്ടെത്തിയിരിക്കുന്നത്. ആരാധകര്‍ക്ക് നിരത്തി കത്തെഴുതുക.
ജയിലില്‍ പാരീസിനെ തേടിയെത്തുന്ന നിരവധി കത്തുകള്‍ക്ക് മറുപടി അയക്കലാണ് സുന്ദരിയുടെ ഇപ്പോഴത്തെ പ്രധാന ടൈംപാസ്. ഞാന്‍ താങ്കളുടെ കത്ത് വായിച്ചു. താങ്കള്‍ എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും, പിന്തുണയ്‌ക്കും നന്ദി.
താങ്കളുടെ ദിവസത്തില്‍ കുറച്ചു സമയം എനിക്കായി നീക്കിവെച്ചുവെന്നറിയുന്പോള്‍ വളരെയേറെ സന്തോഷം തോന്നുന്നു. ഞാന്‍ എന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരികയാണ്.
എന്‍റെ ഇപ്പോഴത്തെ ലോകം ഈ കത്തുക്കളാണ്. ഇവ എനിക്ക് സന്തോഷമേക്കുന്നു. പ്രത്യേകിച്ചും ഈ തടവറയില്‍ തനിച്ച്, ദുഖിതയായി കഴിയുന്പോള്‍. എപ്പോഴും സ്‌നേഹത്തോടെ, പാരീസ് - പാരീസ് ഒരു ആരാധകന്റെ കത്തിന് അയ്‌ച്ച് മറുപടിയാണിത്.
മദ്യപിച്ച് വാഹനമോടിച്ചതിന് കോടതിവിലക്കുകയും ജയിലില്‍ വിടുകയും ചെയ്‌ത പാരീസ്, തടവറയില്‍ നിന്ന് പുറത്തുകടക്കേണ്ട് താമസം വീണ്ടും മദ്യപിച്ച് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനെ തുടര്‍ന്നാണ് രണ്ടാം വട്ടം ജയിലിലെത്തിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications