പ്ലീസ് ബ്രിട്ട്നീ, ഇനി വെളളമടിക്കരുത്..
കാലിഫോര്‍ണിയ : വെളളമടി നിര്‍ത്തിയില്ലെങ്കില്‍ വേഗം ചാകാനൊരുങ്ങാന്‍ പോപ്പ് റാണി ബ്രിട്ട്നി സ്പിയേഴ്സിന് മുന്നറിയിപ്പ്. കുഞ്ഞുങ്ങളെയോര്‍ത്തെങ്കിലും അന്തം വിട്ട കുടി നിര്‍ത്തണമെന്ന് ബ്രിട്ട്നിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ജോണ്‍ സുന്‍ഡാഹി ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
അമിതമായി മദ്യപിച്ച് അവശയായാണ് പല രാത്രിപാര്‍ട്ടികളിലും ബ്രിട്ട്നി സ്പിയേഴ്സ് രംഗം വിടുന്നത്. ഈയടുത്ത കാലത്താണ് പോപ് റാണിയുടെ മദ്യപാനം വല്ലാതെ കൂടിയത്.
റമ്മും കോക്കും വോഡ്കയുമടങ്ങുന്ന കോക് ടെയിലാണത്രേ ബ്രിട്ട്നിയുടെ ഇഷ്ടപാനീയം.
ബ്രിട്ട്നിയെയും അവരുടെ പാട്ടിനെയും സ്നേഹിക്കുന്ന എണ്ണമറ്റ ആരാധകരും ആവശ്യപ്പെടുന്നതും അവരുടെ അമിതമായ കളളുകുടി നിര്‍ത്തണമെന്നാണ്. കേള്‍ക്കുമോ ആവോ?


Click it and Unblock the Notifications