സെക്സാകാം, അടുപ്പം വേണ്ട......
ബോയ് ഫ്രണ്ട്സിനോടൊപ്പം ശരീരം പങ്കുവയ്ക്കുന്നതിനൊന്നും ഹോളിവുഡ് നടി ലിന്‍ഡ് സെ ലോഹന് വിരോധമില്ല. എന്നാല്‍ അത് മാനസികമായ അടുപ്പത്തിലേയ്ക്ക് വളരരുതെന്ന് മാത്രം.
തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആണുങ്ങളുമായുളള അടുപ്പമാണെന്നാണ് സര്‍പ്പ സുന്ദരി പറയുന്നത്. എന്നുവച്ച് ആണുങ്ങളില്‍ നിന്നും അകലാനൊന്നും നടിയില്ല. അടുപ്പം കിടക്കയില്‍ മാത്രം. അതു കഴിഞ്ഞാല്‍ പളളി വേറെ, പാതിരി വേറെ.
നല്ല ബുദ്ധി തോന്നാന്‍ പളളിയിലും ലഹരി മോചന കേന്ദ്രങ്ങളിലുമായി കയറിയിറങ്ങുന്നതിനിടെയാണ് പുതിയ സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നത്.
കിടക്ക പങ്കിടുന്നവരുമായി തനിക്ക് പ്രണയം മൊട്ടിടുമെന്നും അത് പിതാവ് അറിയുന്നത് പ്രശ്നമാകുമെന്നുമൊക്കെയാണ് ലിന്‍ഡ് സെ ലോഹന്‍ പറയുന്നത്.
അതുകൊണ്ട് ഇനി മുതല്‍ കിടപ്പറക്കാര്യങ്ങളില്‍ കൂടുതല്‍ കര്‍ക്കശയാകാനാണ് ലിന്‍ഡ് സെ തീരുമാനിച്ചിരിക്കുന്നത്. കാര്യം കഴിഞ്ഞാല്‍ വേഗം പോയേക്കണം. പ്രണയം, മാങ്ങാത്തൊലിയെന്നൊക്കെ പറഞ്ഞ് വെറുതെ ചുറ്റിത്തിരിയരുത്.


Click it and Unblock the Notifications