ചൂട് കൂട്ടാന്‍ ജെസീക്കയ്ക്ക് പുതിയ കാമുകന്‍
ഡേറ്റിംഗ് സീനുകള്‍ക്ക് ചൂടു പോരെന്നാരോപിച്ച് ജെസീക്ക സിംപ്സണ്‍ കാമുകനെ പിരിച്ചു വിട്ടു. പകരം ജിമ്മിലെ തന്റെ പരിശീലകന്‍ ഹാര്‍ലെ പാസ്റ്റര്‍നാക്കിനെ ചൂടു കൂട്ടി കാമിക്കാനുളള ചുമതലയേല്‍പ്പിച്ചിരിക്കുകയാണ് ജെസീക്ക.
ഗ്രാമി അവാര്‍ഡ് ജേതാവായ പ്രശസ്ത പോപ് ഗായകന്‍ ജോണ്‍ മേയറാണ് പ്രണയലീലകളിലെ ഊഷ്മാവിന്റെ പേരില്‍ കാമുക സ്ഥാനം നഷ്ടപ്പെട്ട നിര്‍ഭാഗ്യവാന്‍. പ്രണയിനി പിരിഞ്ഞ വേദനയില്‍ സ്മിര്‍നോഫടിച്ച് കിറുങ്ങി നടക്കുകയാണത്രേ പയ്യന്‍സ്.
ജിംനേഷ്യത്തില്‍ ജെസീക്കയുടെ പരിശീലകനാണ് പാസ്റ്റര്‍നാക്ക്. ജിമ്മിലെ പരിശീലനം അനുഭവിച്ചറിഞ്ഞപ്പോഴാണ് തനിക്കാവശ്യമായ ചൂട് പരിശീലനകനുണ്ടെന്ന് ജെസീക്കയ്ക്ക് മനസിലായത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. കുറേ നാള്‍ ഈ ചൂട് തന്റെ പക്കലിരിക്കട്ടെ എന്നു കരുതി, തണുത്ത കാമുകനെ പിരിച്ചു വിട്ടു.
ചൂടേറിയ ഡേറ്റിംഗ് രംഗങ്ങള്‍ അനുഭവിച്ചനുഭവിച്ച് ഹോട്ടല്‍ മുറികളിലും ബീച്ചുകളിലുമായി കറങ്ങി നടക്കുകയാണ് പുതിയ ജോഡികള്‍. ആദ്യം ആരു മടുക്കുന്നുവെന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications