എന്റെ കെട്ടിയവനെ വിട്ടൂതരൂ... പ്ലീസ്...
മധുവിധുവിന്റെ മഷിയുണങ്ങും മുന്പ് മണവാളന്‍ വേറൊരുത്തിയുമായി സൊളളുന്നത് കണ്ടാല്‍ ആര്‍ക്കും കലിയിളകും. അത്രയേ ആമി വൈന്‍ഹൗസും ചെയ്തുളളൂ.
ഡോളറുകള്‍ ചിലവിട്ട് ഗ്ലാസ്റ്റണ്‍ബെറി ഫെസ്റ്റിവല്‍ ഗ്രൗണ്ടിനടുത്ത് കാന്പ് കേരള എന്ന പേരില്‍ ആഡംബര ടെന്റും പണിഞ്ഞ് ആര്‍ഭാടത്തോടെ മധുവിധു ഘോഷിക്കുകയായിരുന്നു ആമിയും പുതിയ ഭര്‍ത്താവ് ബ്ലേക് ഫീഡറും.
ആമിയുടെ കണ്ണുതെറ്റിയതേയുളളൂ. പുളളിക്കാരി കണ്ടത് കണവന്‍ വേറൊരുത്തിയുമായി കടല്‍ക്കരയിലിരുന്ന് സൊളളുന്നു.
ഒട്ടും താമസിച്ചില്ല. എന്റെ കെട്ടിയവനെ വിട്ടൂ തരൂ എന്നലറിക്കൊണ്ട് ആമി പരസ്യമായി പ്രതിഷേധിച്ചു. ആളു കൂടിയതോടെ ബ്ലേക് ഫീഡര്‍ നവവധുവിനെ സമാധാനിപ്പിച്ച് ടെന്റിനുളളിലേയ്ക്ക് കൊണ്ടു പോയി.
ഭര്‍ത്താവിന്റെ പേര് മാറിടത്തില്‍ പച്ചകുത്തി വാര്‍ത്ത സൃഷ്ടിച്ച ആമി വൈന്‍ഹൗസ് കാന്പ് കേരള എന്ന പേരിട്ട ആഡംബര ടെന്റിലാണ് മധുവിധുവിന്റെ മാദകരാവുകള്‍ കൊഴുപ്പിച്ചെടുത്തത്. ഗ്ലാസ്റ്റണ്‍ബെറി ഫെസ്റ്റിവല്‍ ഗ്രൗണ്ടിലാണ് നവദന്പതികള്‍ക്കായി പ്രത്യേകം ടെന്റ് പണിതുയര്‍ത്തിയത്.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് കേരളമെന്നും അതിനാലാണ് ടെന്റിന് കാന്പ് കേരള എന്ന് പേരിട്ടതെന്നും ആമി പറയുന്നു.
പതിമൂന്നടി നീളവും അത്രതന്നെ വീതിയുമുളള 50 ബെഡുകള്‍ ചേര്‍ന്ന വിശാലമായ ടെന്റാണ് കാന്പ് കേരള.
സവിശേഷതയാര്‍ന്ന കാര്‍പെറ്റുകളും വിശേഷപ്പെട്ട വിളക്കുകളും പഴമയുടെ ആഡംബരം ചോരാത്ത ഫര്‍ണിച്ചറുകളും കരകൗശലക്കണ്ണാടികളും ടെന്റിന് ഭംഗിയേകുന്നു. പോരാത്തതിന് ഹെലിപാഡുമുണ്ട് ടെന്റിനകത്ത്.


Click it and Unblock the Notifications