ആദ്യം കുട്ടി, പിന്നെ കെട്ട് . . . .
അതാണ് ആഞ്ജലീന ജൂലിയുടെ തത്ത്വശാസ്ത്രം. കുട്ടികളുടെ അച്ഛനും കാമുകനുമായ ബ്രാഡ് പിറ്റുമായി വിവാഹത്തിനൊരുങ്ങുകയാണ് ഹോളിവുഡ് താരം ആഞ്ജലീന ജൂലി.
ഇതിനു മുന്പ് രണ്ടുതവണ കല്യാണം കഴിച്ചെങ്കിലും കുട്ടി ബ്രാഡിന്റെ വകയാണത്രേ. മിന്നുകെട്ടിന് കാമുകി തയ്യാറാണെങ്കിലും ബ്രാഡ് പിറ്റിന് അല്‍പം വൈമനസ്യം ഉളളതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു മില്യണ്‍ ഡോളര്‍ ചെലവിട്ട് ജെന്നിഫര്‍ അനിസ്റ്റണെ 2000ലാണ് ബ്രാഡ് പിറ്റ് വിവാഹം കഴിച്ചത്. ആ വിവാഹ ബന്ധം തുടരവെയാണ് ആഞ്ജലീനയുമായി സംബന്ധം കൂടിയതും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും.
വീണ്ടും ഒരു വിവാഹത്തിന് ആഞ്ജലീനയ്ക്ക് താല്‍പര്യമില്ലായിരുന്നുവത്രേ. ഏറെ നാളത്തെ ആലോചനയ്ക്കു ശേഷമാണ് മൂന്നാം തവണ ബ്രാഡുമൊത്തൊരു ഭാഗ്യപരീക്ഷണത്തിന് സുന്ദരി മുതിരുന്നത്.
ഇതിനിടെ മൂന്നു കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുകയും ചെയ്യുന്നുണ്ട് ആഞ്ജലീന. ബ്രാഡില്‍ പിറന്ന ഒരു വയസുകാരി ഷിലോയും ദത്തുമക്കളും കൂടിയാണ് വിവാഹത്തില്‍ സംബന്ധിക്കുന്നത്.
ബ്രാഡ് - ജെന്നിഫര്‍ വിവാഹത്തിന്റെ ഇരട്ടി ആഡംബരം വേണമെന്നാണ് ആഞ്ജലീന ആഗ്രഹിക്കുന്നത്.


Click it and Unblock the Notifications