നഗ്നനൃത്തമാടാനായി പാമിയുടെ ലാപ് ലാന്‍ഡ്
തന്റെ ഫിന്നിഷ് പാരമ്പര്യത്തെ വിശാലമായി ആദരിക്കാന്‍ തന്നെയാണ് ബേവാച്ച് സുന്ദരി പമേല ആന്‍ഡേഴ്‌സണിന്റെ പുറപ്പാട്. അത് തന്റെ കീര്‍ത്തിയ്ക്ക് അനുയോജ്യമായ തരത്തിലാവണമെന്നും പാമിയ്‌ക്ക് നിര്‍ബന്ധമുണ്ട്.
ഇതിനായി കണ്ടെത്തിയ മാര്‍ഗം ഈ ബേവാച്ച് സുന്ദരിയെ സംബന്ധിച്ചെടുത്തോളം അത്യുത്തമവുമാണ്.. നഗ്ന നൃത്ത(സ്‌ട്രിപ്) ക്ലബുകളുടെ ശൃംഖല കെട്ടിപ്പടുക്കുക വഴി തന്റെ പാരന്പര്യത്തെ ആദരിക്കാനാണ് പാമി ഒരുങ്ങുന്നത്.
പിതാവിന്റെ ജന്മനാടായ ഫിന്‍ലാന്റ് സന്ദര്‍ശന വേളയിലാണ് പാമി ബിസിനസ് പദ്ധതി വെളിപ്പെടുത്തിയത്. ഹെല്‍സിങ്കിയില്‍ നടന്ന സംഗീത ഉത്സവത്തില്‍ പങ്കെടുക്കാനാണ് പിതാവിനൊപ്പം ഫിന്‍ലാന്‍റില്‍ എത്തിയ വേളയിലാണ് തന്‍റെ ഫിനിഷ് ആരാധകര്‍ക്ക് പുളകംകൊളളാന്‍ വക നല്‍കുന്ന വാര്‍ത്ത പാമി വെളിപ്പെടുത്തിയത്.
തന്റെ സമ്പന്നമായ ഫിന്നിഷ് സാംസ്‌കാരത്തിന്റെ ഓര്‍മ്മയെന്ന നിലയ്‌ക്കാണ് സ്‌ട്രിപ് ക്ലബ്ബുകളുടെ ശൃംഖല ആരംഭിക്കുന്നതെന്ന് പാമി സ്വന്തം വെബ്‌സൈറ്റിലും വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌ട്രിപ് വിനോദങ്ങളുടെ അംബാസിഡര്‍ എന്നറിയപ്പെടുന്ന പാമി തന്റെ ക്ലബിന് പേരും കണ്ടെത്തി കഴിഞ്ഞു- ലാപ് ലാന്‍ഡ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ സ്‌ട്രിപ് ക്ലബ്ബുകള്‍ മിക്കവയും അവിടത്തെ നര്‍ത്തകിമാരുടെ സൗന്ദര്യം കൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. സുന്ദരികള്‍ പടിഞ്ഞാറന്‍ സംഗീതത്തിനൊപ്പം അംഗചലനം നടത്തി വിവസ്‌ത്രരാകുന്ന ഇത്തരം ക്ലബ്ബുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പുരുഷന്മാരുടെ ഹരമാണ്.
ബേവാച്ചിലൂടെ ആഗോള പ്രശസ്‌തിയാര്‍ജിച്ച പാമി നടത്തുന്ന സ്‌ട്രിപ് ക്ലബ്ബാക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഏറെ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് പറയുന്നത്. എന്തായാലും ക്ലബ്ബ് എത്രയും പെട്ടെന്ന് തുറക്കുന്നതും കാത്തിരിക്കുകയാണ് ഫിന്‍ലാന്‍റുകാര്‍. സ്വന്തം ക്ലബ്ബില്‍ പാമിയുടെ വക തുണിയൂരലും ഉണ്ടാവുമെന്നാണ് ഫിനിഷുകാരുടെ പ്രതീക്ഷ.


Click it and Unblock the Notifications