എന്തൊരു ജന്മമെന്റമ്മച്ചീ.....

By Staff

ഭിത്തിയില്‍ തൂക്കിയിരിക്കുന്ന നാഗവല്ലിയുടെ ചിത്രം നോക്കി മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അറിയാതെ നിലവിളിച്ചതിങ്ങനെയാണ്. ""എന്തൊരു സ്ട്രക്ചറെന്റമ്മച്ചീ.....""

നെറുകയില്‍ പതിച്ച പ്രതിഭയുടെ വിണ്‍ഗംഗാ പ്രവാഹത്തിന്റെ പ്രഭവം കൊണ്ടും പിന്നെ കൈയിലിരുപ്പു കൊണ്ടും ഹോളിവുഡില്‍ നിന്നും ലോകമാകെ പടര്‍ന്നു കയറിയ ബ്രിട്നി സ്പിയേഴ്സിന്റെ ലീലാ വിലാസങ്ങള്‍ കണ്ട് ജനം ചോദിക്കുന്നതും അതു തന്നെ ""ഇതെന്തൊരു ജന്മമെന്റമ്മച്ചീ....""

ജെയിംസ് പാമെല്‍ സ്പിയേഴ്സിന്റെയും ലാനെ ഐറീന്‍ ബ്രിഡ്ജസിന്റെയും മകളായി 1981 ഡിസംബര്‍ രണ്ടിനാണ് ബ്രിട്നി ജീന്‍ സ്പിയേഴ്സ് ജനിച്ചത്.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് മികച്ച ജിംനാസ്റ്റായിരുന്നു സ്പിയേഴ്സ്. പളളിയിലെയും മറ്റും ഡാന്‍സ് പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് പിന്നീടാണ്. കൈവയ്ക്കുന്ന മേഖലയിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സ്പിയേഴ്സ് വളരെ പെട്ടെന്നു തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ന്നു.

പാട്ട്, നൃത്തം, ഗാനരചന, അഭിനയം, പുസ്തക രചന എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് മികവു തെളിയിച്ച സ്പിയേഴ്സ് നഗ്നതാ പ്രകടനത്തിലും വെളളമടിയിലും ഒട്ടും പിന്നിലല്ല.

റാപ് നര്‍ത്തകന്‍ ജെയ്ഡന്‍ ജെയിംസിനെ 2004ല്‍ വിവാഹം കഴിച്ച സ്പിയേഴ്സ്, പരിഹരിക്കപ്പെടാനാവാത്ത അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ 2006ല്‍ വിവാഹ മോചനവും നേടി. അപ്പോഴേയ്ക്കും അവര്‍ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.

ടൈം മാഗസിന്റെ കണക്കനുസരിച്ച് ബ്രിട്ട്നി സ്പിയേഴ്സിന്റെ എട്ടു കോടിയോളം ആല്‍ബങ്ങളാണ് ലോകമാകെ വിറ്റഴിച്ചത്. റെക്കോര്‍ഡിംഗ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പട്ടികയില്‍ എട്ടാം സ്ഥാനമാണ് ബ്രിട്ട്നിക്ക്.

അതായത് അമേരിക്കയുടെ സംഗീത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചവരുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനം. അമേരിക്കയില്‍ മാത്രം ബ്രിട്ട്നിയുടെ നാലു കോടി ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

അമിതമായ മദ്യപാനവും നഗ്നതാ പ്രദര്‍ശനവും ബ്രിട്ട്നിയെ അടുത്തകാലത്ത് മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറച്ചു നിര്‍ത്തുന്നു.

കലയുടെ കൈലാസശൃംഖങ്ങള്‍ അസാമാന്യ പ്രതിഭയോടെ വിളങ്ങുന്നവരുടെ ജീവിതം സാധാരണജനത്തിന്റെ ഗണിതയുക്തികള്‍ക്ക് വഴങ്ങുന്നതല്ല. ജീവിതം ആഘോഷിച്ചു തീര്‍ക്കുന്ന ബ്രിട്ട്നിയുടെ ലീലകള്‍ അതുകൊണ്ടുതന്നെ പരന്പരാഗത സദാചാരത്തിന്റെ ചതുരക്കളളികളില്‍ ഒതുങ്ങില്ല.

ബ്രിട്ട്നി ജീവിതം ആസ്വദിക്കട്ടെ. നമുക്ക് പാട്ടു കേള്‍ക്കാം. ഗോസിപ്പുകള്‍ വായിച്ച് അസൂയപ്പെടാം. മറയില്ലാതെ പ്രദര്‍ശിപ്പിക്കുന്ന വടിവൊത്ത ആ നഗ്നത സ്വകാര്യമായി കണ്ടാനന്ദിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X