അല്ല, അല്‍പം ഗര്‍ഭമുണ്ടോ?
പ്രശസ്ത ഹോളിവുഡ് നടന്‍ ടോം ക്രൂയിസിന്റെ ഭാര്യയും നടിയുമായ കാത്തി ഹോംസ് ഗര്‍ഭിണിയാണോ? ആണെന്നാണ് പാപ്പരാസികള്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചിരിക്കുന്നത്.
ഫ്രഞ്ച് റിവീറാ ബീച്ചില്‍ നീന്തല്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് കാത്തിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നത്.
ഭര്‍ത്താവും പതിനാലു മാസം പ്രായമുളള കുഞ്ഞുമൊത്ത് വെയിലു കായാനിരുന്ന കാത്തിയെ വട്ടമിട്ടു പറന്ന പാപ്പിരാസികള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു.
കാത്തിയുടെ അടിവയറില്‍ ഒരു ഗര്‍ഭത്തിന്റെ ലക്ഷണം. അങ്ങനെയാണ് ഈ വിവരം പത്രങ്ങളിലെ പ്രധാന വാര്‍ത്തയായത്.
ഗര്‍ഭത്തെക്കുറിച്ച് ഇരുവരും ഒന്നും പറയുന്നില്ലെന്നതും പ്രധാന വാര്‍ത്തയാണ്.


Click it and Unblock the Notifications