ഇനി പോയി കുഞ്ഞിനെ എടുക്കെന്നേ....
ലോകം കാത്തിരുന്ന ആ ഡി എന്‍ എ ടെസ്റ്റിന്റെ ഫലം പുറത്തു വന്നു. മെല്‍ ബിയുടെ രണ്ടു മാസം പ്രായമുളള കുഞ്ഞിന്റെ അച്ഛന്‍ എഡി മര്‍ഫിയെന്ന് ഉറപ്പിച്ചു. കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച് ഉരുണ്ടു കളിച്ച എഡി മര്‍ഫിയെ ശാസ്ത്രം കൈയോടെ പിടിച്ചു.
ലോകപ്രശസ്ത സംഗീത സംഘമായ സ്പൈസ് ഗേള്‍സിലെ യഥാര്‍ത്ഥ മസാലയാണ് മെല്‍ ബി എന്നറിയപ്പെടുന്ന മെലാനി ബ്രൗണ്‍.
ഭാര്യയെയും പന്ത്രണ്ടു വയസായ മകനെയും ഉപേക്ഷിച്ചാണ് ഹോളിവുഡ് കോമഡി നടനായ എഡ്ഡി മര്‍ഫി കഴിഞ്ഞ ജൂലായ് മുതല്‍ മെല്‍ ബിയോടൊപ്പം താമസം തുടങ്ങിയത്.
ഡിസംബറില്‍ മെല്‍ ബി ഗര്‍ഭിണിയായതോടെ മര്‍ഫി പിതൃത്വത്തില്‍ തര്‍ക്കം ഉന്നയിച്ച് കടന്നു. ടെലിവിഷന്‍ ചാനലുകളിലും ഗോസിപ്പ് കോളങ്ങളിലും കഴിഞ്ഞ കുറേ നാളുകളായി മുഴങ്ങി നിന്ന ഈ തര്‍ക്കമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്.
110 ശതമാനവും കുഞ്ഞ് മര്‍ഫിയുടേതാണെന്ന് അവകാശപ്പെട്ട മെല്‍ ബിയുടെ വാക്കുകള്‍ ഒടുവില്‍ സത്യമായി.


Click it and Unblock the Notifications