ബ്രാഡിന്റെ ഭാര്യ സുന്ദരിയെന്ന് ഡഗ്ലസ്
സുന്ദരിയായ ഭാര്യയെ കളഞ്ഞിട്ട് ആജ്‍ഞലീന ജൂലിയുടെ അനാഥക്കുട്ടികളെ പോറ്റാന്‍ നടക്കുന്ന ബ്രാഡ് പിറ്റിന് വട്ടാണെന്ന് ഹോളിവുഡ് സൂപ്പര്‍ താരം മൈക്കേള്‍ ഡഗ്ലസ്.
ആഞ്ജലീനയുമൊത്തുളള ബ്രാഡ് പിറ്റിന്റെ ദാന്പത്യം എത്രകാലത്തേയ്ക്ക് തുടരുമെന്ന് കാത്തിരുന്നു കാണാമെന്നും മൈക്കേല്‍ ഡഗ്ലസ് തുറന്നടിക്കുന്നു.
എന്നാല്‍ വാര്‍ത്ത വിവാദമായപ്പോള്‍ ബ്രാഡ് - ആഞ്ജലീന ദന്പതികളോട് മാപ്പു പറഞ്ഞ ഡഗ്ലസ് താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ആണയിടുകയും ചെയ്തു. ഏതായാലും വേണ്ടാത്ത പണിക്കു പോയി പുലിവാലു പിടിച്ചിരിക്കുകയാണ് ഹോളിവുഡിലെ അഭിനയ പ്രതിഭ.
അതിസുന്ദരിയായ ജെന്നിഫര്‍ അനിസ്റ്റണില്‍ മൈക്കേല്‍ ഡഗ്ലസ് കണ്ണു വച്ചിട്ടുണ്ടോ എന്നതു സംശയമാണ്.


Click it and Unblock the Notifications