twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാരിസ് ഹില്‍ട്ടണ്‍ ജയില്‍ മോചിതയായി

    By Staff
    |

    അമേരിക്കന്‍ മോഡലും റിയാലിറ്റി ടിവി താരവുമായ പാരിസ് ഹില്‍ട്ടണ്‍ ജയില്‍ മോചിതയായി.

    മദ്യപിച്ച് വാഹനമോടിയ്ക്കുകയും ഗതാഗത നിയമം ലംഘിയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ജൂണ്‍ മൂന്നുമുതല്‍ 24 ദിവസങ്ങളായി പാരിസ് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.

    45 ദിവസത്തെ തടവിനാ ലോസ്ആഞ്ചലസ് കോടതിപാരിസ് ഹില്‍ട്ടണെ ശിക്ഷിച്ചിരുന്നത്. എന്നാല്‍ ജയിലില്‍ തടവുകാരുടെ എണ്ണം കൂടിയതും നല്ല നടപ്പും കണക്കിലെടുത്ത് ഇവരെ 21 ദിവസം നേരത്തെ മോചിപ്പിയ്ക്കുകയായിരുന്നു.

    മദ്യപിച്ച് വാഹനമോടിച്ചതിന് പാരിസ് ഹില്‍ട്ടണ് നിരവധിതവണ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്.ഇത്തരത്തില്‍ കഴിഞ്ഞ സെപ്തംബറില്‍ അറസ്റ്റിലായതിനെ തുടര്‍ന്നായിരുന്നു നിരീക്ഷണത്തില്‍ നിര്‍ത്തിയത്. ഈ 23 ദിവസത്തെ ജയില്‍വാസം ഹില്‍ട്ടന്‍റെ സ്വഭാവത്തെ മാറ്റിമറിച്ചിരിക്കുമെന്നാണ് ഇവരുടെ ആരാധകരുടെ പ്രതീക്ഷ.

    ലൊസാഞ്ചല്‍സ്‌ നഗരപ്രാന്തത്തിലെ ലിന്‍വുഡിലുള്ള സെഞ്ചുറി റീജനല്‍ ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയില്‍നിന്ന്‌ ഏകയായി പുറത്തുവന്ന പാരിസ് ഹില്‍ട്ടണെ സ്വീകരിക്കാന്‍ അമ്മ കാത്തിയും അച്ഛന്‍ റിക്ക്‌ ഹില്‍ട്ടനും പുറത്തുണ്ടായിരുന്നു. പുറമേ, നൂറിലേറെ മാധ്യമ ലേഖകരും ക്യാമറാമാന്‍മാരും.

    മകളുടെ ജയില്‍ മോചനം ആഘോഷിക്കാന്‍ റിക്ക്‌ ഹില്‍ട്ടനും ഭാര്യയും ലാസ്‌ വേഗസില്‍ വന്‍പാര്‍ട്ടി നടത്താനൊരുങ്ങുകയാണെന്നു ഫോക്സ്‌ ന്യൂസ്‌ ടിവി റിപ്പോര്‍ട്ട്‌ ചെയ്‌തു. ജയില്‍ശിക്ഷയുടെ ക്ഷീണം മാറ്റാന്‍ പാരിസ്‌ തീരദേശ സുഖവാസ കേന്ദ്രമായ മാലിബുവിലേക്കു പോകുകയാണെന്നും ശ്രുതിയുണ്ട്‌. മാലിബുവില്‍ ഹില്‍ട്ടന്‍ കുടുംബത്തിനു കൊട്ടാരസദൃശ്യമായ വീടുണ്ട്‌.

    പാരിസിന്റെ മുത്തച്ഛന്‍ കോണ്‍റാഡ്‌ ഹില്‍ട്ടന്‍ സ്ഥാപിച്ചതാണ്‌ ഹില്‍ട്ടന്‍ ഹോട്ടല്‍ സാമ്രാജ്യം. ജയില്‍ മോചിതയായ ശേഷമുള്ള പാരിസ് ഹില്‍ട്ടന്‍റെ ആദ്യരാത്രി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ടിവി ചാനലുകളുടെ ക്യാമറ സംഘങ്ങള്‍ ഹോളിവുഡ്‌ ഹില്‍സിലെ വീടിനു സമീപം തമ്പടിച്ചിരിക്കുകയാണ്‌.

    ജയിലില്‍നിന്നു പാരിസ് ഹില്‍ട്ടണെയും കൊണ്ടു വീട്ടിലേക്കു പോയ വാഹനവ്യൂഹത്തെ ടിവി ചാനലുകളുടെ ഹെലികോപ്റ്ററുകള്‍ പിന്തുടരുകായിരുന്നു. ഹില്‍ട്ടന്‍ വസതിയും പരിസരവും താല്‍ക്കാലിക നോ പാര്‍ക്കിങ്‌ മേഖലയായി പൊലീസ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്.

    ജിയിലിന് പുറത്തെത്തിയ ശേഷം ആദ്യം നല്‍കുന്ന മുഖാമുഖത്തിനായി ഒരു മില്ല്യന്‍ ഡോളറാണ് മാധ്യമങ്ങളോട് പാരിസ് ഹില്‍ട്ടണ്‍ ആവശ്യപ്പെട്ടത്. ജയില്‍ജീവിതത്തിന് ശേഷം ബുധനാഴ്ചത്തെ സിഎന്‍എന്‍ ടോക് ഷോയിലാണ് പാരിസ് ഹില്‍ട്ടണ്‍ ആദ്യം പങ്കെടുക്കുക.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X