twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയില്‍ ജീവിതം തന്നെ മാറ്റിമറിച്ചെന്ന്‌ പാരിസ്‌

    By Staff
    |

    ജയില്‍ജീവിതം തീര്‍ത്തും വേദനാജനകമായിരുന്നുവെന്ന്‌ യുഎസ്‌ മോഡലും റിയാലിറ്റി ടിവിതാരവുമായ പാരിസ്‌ ഹില്‍ട്ടണ്‍. ജയില്‍വാസത്തിന്‌ ശേഷം സിഎന്‍എന്‍ ടോക്‌ ഷോയില്‍പങ്കെടുക്കവേയാണ്‌ പാരിസ്‌ ഹില്‍ട്ടണ്‍ ജയില്‍ജീവിതത്തെക്കുറിച്ച്‌ മനസ്സു തുറന്നത്‌.

    ആ അനുഭവം എത്രയോ വേദനാജനകമായിരുന്നു. എങ്കിലും എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്ന്‌ കരുതി ഞാന്‍ സമാധാനിയ്‌ക്കുകയായിരുന്നു. ഇനി ഞാന്‍ തീര്‍ത്തും പുതിയ ഒരാളാകാന്‍ ശ്രമിയ്‌ക്കുകയാണ്‌. തീര്‍ത്തും ഉത്തരവാദിത്തമുള്ള ഒരു മാതൃകയാകാന്‍- പാരിസ്‌ പറഞ്ഞു.

    ജയിലില്‍ കഴിഞ്ഞ എല്ലാ ദിവസങ്ങളിലും ഞാന്‍ ദുസ്വപ്‌നങ്ങള്‍കാണാറുണ്ടായിരുന്നു. ആരോ ഒരാള്‍ ജയില്‍മുറിയുടെ കവാടം തകര്‍ത്ത്‌ അകത്തു പ്രവേശിയ്‌ക്കുന്നു തുടര്‍ന്ന്‌ എന്നെ ഉപദ്രവിയ്‌ക്കുന്നു...... ജയിലിലെ എന്റെ ചെറിയ മുറി തീര്‍ത്തും പേടിപ്പെടുത്തുന്നതായിരുന്നു.

    ജയിലില്‍ വെച്ച്‌ എനിയ്‌ക്കനേകം അമ്മമാരെഴുതിയ കത്തുകള്‍ കിട്ടിയിരുന്നു. അവരുടെയൊക്കെ മക്കള്‍ എന്നെ മാതൃകയാക്കാറുണ്ടത്രേ. ഇനിമുതല്‍ ഞാനവര്‍ക്കും തീര്‍ത്തും നല്ലൊരു മാതൃകയായിരിക്കും- താരം ആവര്‍ത്തിച്ചു.

    നാല്‌പത്തിയഞ്ച്‌ ദിവസത്തെ ജയില്‍വാസത്തിനാണ്‌ കോടതി പാരിസിനെ ശിക്ഷിച്ചത്‌. എന്നാല്‍ വിവിവധ കാരണങ്ങളാണ്‌ 23 ദിവസത്തിന്‌ ശേഷം വിട്ടയ്‌ക്കുകയായിരുന്നു.

    ഞാന്‍ ചെയ്‌ത കുറ്റം ഇത്രവലിയ ശിക്ഷ അര്‍ഹിക്കുന്നില്ല. എങ്കിലും എന്റെ ജീവിതത്തെക്കുറിച്ച്‌ ആത്മപരിശോധനനടത്താനുള്ള ഒരു അവസരമായി അതു മാറി. ഇതൊരു പുതിയ തുടക്കത്തിന്‌ അവസരം തന്നു. ഞാനെന്താണെന്നും എന്താണ്‌ ഞാന്‍ ചെയ്യേണ്ടതെന്നതിനെക്കുറിച്ചും കഴിഞ്ഞ 23 ദിവസങ്ങളിലും ഞാന്‍ ചിന്തിച്ചു കൊണ്ടേയിരുന്നു.

    ഇറാഖില്‍ സേവനമനുഷ്ടിക്കുന്ന യുഎസ്‌ ഭടന്മാരുടേതടക്കം ജയില്‍ കിട്ടിയ കത്തുകളെല്ലാം തന്നെ ഏറെ സാന്ത്വനിപ്പിച്ചുവെന്നും പാരിസ്‌ സമ്മതിയ്‌ക്കുന്നു. ഇനി തനിയ്‌ക്ക്‌ ജീവിതത്തിലുള്ള ലക്ഷ്യങ്ങളെക്കുറിച്ചു ടോക്‌ ഷോയ്‌ക്കിടയില്‍ വാചാലയായി. തടവു ജീവിതം കഴിഞ്ഞെത്തുന്ന സ്‌ത്രീകള്‍ക്കായി ഒരു പുനരധിവാസ കേന്ദ്രം തുടങ്ങുകയാണത്രേ താരത്തിന്റെ അടുത്ത ലക്ഷ്യം.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X