ഡഗ്ലസേ.. ആ ആവശ്യം ന്യായമാണ്....
കാതറീന്‍ സീറ്റാ ജോണ്‍സിന്റെ ആവശ്യം ന്യായമാണ്. ഭര്‍ത്താവ് മൈക്കിള്‍ ഡഗ്ലസിനോടല്ലാതെ മറ്റാരോടും ഇത് പറയാനുമാവില്ല. ടിയാന്‍ സംഗതി സാധിച്ചു കൊടുക്കുമോ എന്ന് ലോകം ഉറ്റു നോക്കുകയാണ്.
വേറൊന്നുമല്ല. കാതറീന്‍ സീറ്റാ ജോണ്‍സെന്ന ഡഗ്ലാസിന്റെ ഭാര്യയ്ക്ക് മൂന്നാമതും ഗര്‍ഭം ധരിക്കണം. ആറും നാലും വയസുളള മക്കള്‍ക്കു കൂട്ടായി ഒരു പൊന്നോമന കൂടി വേണമെന്ന ആഗ്രഹം ന്യായം തന്നെ.
ഇരുവരും തമ്മില്‍ തീരുമാനിച്ച് നല്ല നേരം നോക്കി വേണ്ട ക്രിയകള്‍ നടത്തിയാല്‍ സംഗതി ഒകെ.
എന്നാല്‍ നാട് ഹോളിവുഡും ആളുകള്‍ താരങ്ങളുമാണ്. അതിനാല്‍ കാതറീന്‍ ഈ വിവരം ആദ്യം പത്രക്കാരെ അറിയിക്കുന്നു. രാവിലെ പത്രം വായിക്കുന്പോള്‍ ഡഗ്ലസ് മനൈവിയുടെ ഇംഗിതം അറിയുന്നു. മറുപടിയും ഈ വിധം തന്നെയാവുമോ എന്നറിയില്ല.
62കാരനായ ഡഗ്ലസിന് ഇനിയും കുട്ടികള്‍ വേണ്ടെന്ന അഭിപ്രായമാണ്. 37കാരിയായ കാതറീനെ ഡഗ്ലസ് വിഷമിപ്പിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.


Click it and Unblock the Notifications