മാക്‌സിനെ വിടണമെന്ന് ആഷ്‌ലി, വിടില്ലെന്ന്‌ മേരി!!!

By Staff

ഹോളിവുഡില്‍ നടി, സംവിധായക എന്നീ നിലകളില്‍ പ്രശസ്തരായ ഓള്‍സണ്‍ സഹോദരിമാരായ മേരി കേറ്റും ആഷ്‌ലി ഓസ്ലിനും മേരിയുടെ കാമുകനെ ചൊല്ലി അടിച്ചുപിരിയുന്ന ലക്ഷണമാണ്.

മേരി കേറ്റിന്റെ പുതിയ കാമുകനായ മാക്‌സ്‌ സ്നോയെ ഏതു വിധേനയും പുകച്ചു പുറത്തു ചാടിക്കുമെന്ന വാശിയിലാണ്‌ മേരിയുടെ ഇരട്ടസഹോദരിയായ ആഷ്‌ലി . അതേ സമയം പ്രണയം തലയ്‌ക്ക്‌ പിടിച്ച മേരിയാകട്ടെ മാക്‌സിനെ വിടാതെ പിന്തുടരുകയുമാണ്.

മാക്‌സ്‌ ആള്‌ പോക്കാണെന്നും അവനുമായി ബന്ധം തുടര്‍ന്നാല്‍ മേരിയുടെ ജീവിതം തുലയുമെന്നുമാണ്‌ ആഷ്‌ലിയുടെ അഭിപ്രായം. എത്രയും പെട്ടെന്ന്‌ മാക്‌സുമായുളള ബന്ധമവസാനിപ്പിച്ചോളാന്‍ സഹോദരിയ്‌ക്ക്‌ ആഷ്‌ലി അന്ത്യശാസനവും നല്‍കി കഴിഞ്ഞു.

ആഷ്‌ലിയ്‌ക്ക്‌ ഒരിക്കലും മാക്‌സിനെ ഇഷ്ടമായിരുന്നില്ല. ഈയിടെയായി ആ ഇഷ്ടക്കേട്‌ പൂര്‍വ്വാധികം ശക്തമായി. മേരിയുടെ മേലെ മാക്‌സ്‌ അമിത സ്വാതന്ത്ര്യമെടുക്കുന്നതും ആഷ്‌ലിയെ ഭയപ്പെടുത്തുന്നു. മേരിയ്‌ക്കാണെങ്കില്‍ മാക്‌സ്‌ മാക്‌സ്‌ എന്ന ഒറ്റ വിചാരമേയുളളൂ. അവളുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യം വരെ മേരി മാക്‌സിന്‌ നല്‍കി കഴിഞ്ഞു-ഇരട്ടകളുടെ അടുത്ത സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്‌.

മാക്‌സിന്റെ ചൂടന്‍ സ്വഭാവവും ആഷ്‌ലിയുടെ സമാധാനം കെടുത്തുന്നു. തന്റെ സഹോദരിയുടെ ജീവിതം തുലയ്‌ക്കാന്‍ തുനിഞ്ഞിറങ്ങിയതാണ്‌ മാക്‌സ്‌ എന്നും ആഷ്‌ലി കരുതുന്നു.

മാക്‌സ്‌ ആവശ്യപ്പെട്ട്‌ ഏതോ ഉല്‍പന്നം വാങ്ങാന്‍ മറന്നു പോയ മേരിയുടെ നേരെ മാക്‌സ്‌ നടത്തിയ ശരവര്‍ഷങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ആഷ്‌ലിയെയാണ്‌ ഞെട്ടിപ്പിച്ചത്‌. സ്വബോധം നഷ്ടപ്പെട്ടവനെ പോലെ ഉച്ചത്തില്‍ അലറുകയും മേരിയുടെ നേരെ ആഭാസവാക്കുകള്‍ ചൊരിയുകയും കൂടി ചെയ്‌തതോടെ സഹിക്കെട്ടത്‌ ആഷ്‌ലിയാണ്‌.

ഇതെല്ലാം കേട്ട്‌ ദുഖിതയായ സഹോദരിയുടെ കണ്ണുനിറഞ്ഞത്‌ കൂടി കണ്ടപ്പോള്‍ ആഷ്‌ലി ദൃഡ തീരുമാനം തന്നെയെടുത്തു- മേരിയെ ഏതു വിധേനയും മാക്‌സില്‍ നിന്ന്‌ അകറ്റുമെന്ന്‌.

എന്നാല്‍ കാര്യങ്ങളുടെ പോക്ക്‌ നേരെ മറിച്ചാണ്‌. ഇപ്പോള്‍ സഹോദരികള്‍ തമ്മില്‍ അടിച്ചുപിരിയുന്ന തലത്തിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. മേരിയുടെയും മാക്‌സിന്‍റെയും വിവാഹനിഞ്ചയം കഴിഞ്ഞതായുളള വാര്‍ത്തായാണ്‌ ഇതിനു കാരണം.

രണ്ടു ദിവസം കഴിഞ്ഞ നടന്ന്‌ പാര്‍ട്ടിയില്‍ മാക്‌സ്‌ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യത്തില്‍ മേരിയുടെ വിരലില്‍ മോതിരമണിയിച്ചു എന്നാണ്‌ വാര്‍ത്ത. ഈ മാസം ആദ്യം മേരിയുടെ 21ാം പിറന്നാള്‍ ദിനത്തില്‍ മാക്‌സ്‌ മേരിയ്‌ക്ക്‌ വിലയേറിയ ഹെര്‍മിസ്‌ കെലി ബാഗാണ്‌ സമ്മാനിച്ചത്‌.

മേരിയും മാക്‌സും അവരുടെ ബന്ധത്തെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും അവര്‍ ഒരുമിച്ചാണ്‌ താമസമെന്നും ഒരു മാസികയും റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ വര്‍ഷാവസാനം വിവാഹം നിഞ്ചയിക്കാനാണ്‌ ഇരുവരുടെയും തീരുമാനമെന്നും മേരി മാക്‌സിനെ വളരെയേറെ സ്‌നേഹിക്കുന്നുവെന്നുമുളള വാര്‍ത്തകള്‍ കണ്ടതോടെ ആഷ്‌ലി ആകെ ക്ഷുഭിതയാണ്‌.

ഇനിയെതൊക്കെയാണ് സംഭവിക്കുകയെന്ന പയ്യെ അറിയാം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X