ഇനി വയ്യ... പെണ്ണുപിടിയനൊപ്പം...
ഗതികെട്ട് ജോയന്‍ വിവാഹമോചനത്തിന് കേസു കൊടുത്തു. ഭര്‍ത്താവും പ്രശസ്ത മാന്ത്രികനുമായ ക്രിസ് ഏഞ്ചല്‍സിന്റെ പരസ്ത്രീ ഗമനത്തില്‍ മനം മടുത്താണ് ഭാര്യ ജോയന്‍ സരന്റോസ് കോടതിയെ സമീപിച്ചത്.
എണ്ണമറ്റ പെണ്ണു കേസുകളിലെ നായകനായ ക്രിസ് ഏഞ്ചല്‍സിന്റെ പുതിയ കാമുകി ഹോളിവുഡിലെ സെക്സ് ബോംബ് കാമറൂണ്‍ ഡയസാണ്.
തങ്ങളുടെ ജീവിതത്തിലെ എല്ലാ വിസ്മയവും അവസാനിച്ചെന്ന് ക്രിസ് ഏഞ്ചല്‍സിന്റെ ഭാര്യ ജോയന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. തന്റെ ജീവിതത്തില്‍ നിന്നും ക്രിസിനെ അപ്രത്യക്ഷമാക്കാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ജോയന്‍.
മാന്‍ഡ്രേക് ടെലിവിഷന്‍ ഷോയിലൂടെ ലോകപ്രശസ്തനായ ക്രിസ് ഏഞ്ചല്‍സ് ഹോളിവുഡ് സുന്ദരി കാമറോണ്‍ ഡയസുമായി പ്രണയത്തിലാണെന്ന് ഏറെക്കാലമായി വാര്‍ത്തയുണ്ടായിരുന്നു.


Click it and Unblock the Notifications