അയ്യോ അച്ഛാ, എന്‍റെ കിടപ്പറ രംഗങ്ങള്‍ കാണല്ലേ!!!
തന്റെ പുതിയ ചിത്രം കാണാന്‍ അച്ഛനെ അനുവദിക്കില്ലെന്ന ദൃഡനിശ്ചയത്തിലാണ് ഹോളിവുഡ് സുന്ദരി ഇവ മെന്‍ഡിസ്. വില്ലന്‍ മറ്റൊന്നുമല്ല, കിടപ്പറ രംഗം തന്നെ.
ഇത്രയും സെക്‌സിയായി താന്‍ ഇതിനു മുമ്പ് അഭിനയിച്ചിട്ടില്ലെന്നും ഇത് തന്‍റെ ആദ്യ കിടപ്പറ രംഗമാണെന്നും ഇവ പറയുന്നു. ജോക്വിനോടൊപ്പം ഒരു സോഫയില്‍ കിടന്ന് എല്ലാ തരം ചൂടന്‍ രംഗങ്ങളും അഭിനയിച്ചതാണ് ഇവയെ പരിഭ്രാന്തിയാക്കുന്നത്.
കത്തോലിക്ക് വിശ്വാസികളായ ഇവയുടെ കുടുംബം മതത്തിന്‍റെ ചട്ടകൂട്ടിലാണ് ഇവയെ വളര്‍ത്തിയത്. കന്യാസ്‌ത്രീയാവുകയെന്നതായിരുന്നു ഇവയുടെ ആദ്യത്തെ അഭിലാഷം. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇത്തരം ചൂടന്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കുന്നത് അച്ഛന്‍ കണ്ടാലുളള അവസ്ഥ ഇവയ്‌ക്ക് ആലോചിക്കാനെ വയ്യ.
ജോക്വിന്‍ ഫോനിക്‌സിനോടൊപ്പം വീ ഓണ്‍ ദി നൈറ്റ് എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ച് കിടപ്പറ സീനുകള്‍ അച്ഛന്‍ കണ്ടാലുളള പുകിലും നാണക്കേടും ഇവയ്‌ക്ക് ഓര്‍ക്കാനെ വയ്യ. കിടപ്പറ രംഗങ്ങള്‍ അഭിനയിക്കുന്ന സമയമെല്ലാം താന്‍ പേടിയൊടെയാണ് കഴിച്ചുകൂട്ടിയതെന്നും 32ക്കാരിയായ ഇവ പറയുന്നു.
ആ രംഗങ്ങള്‍ അഭിനയിക്കുമ്പോഴൊക്കെ ദൈവമേ, അച്ഛനീ സിനിമ കാണാന്‍ ഇടവരല്ലേയെന്ന് ഒറ്റ ചിന്തയെ ഉണ്ടായിരുന്നുവുളളൂ. അച്ഛനിത് കണ്ടാല്‍ ഞെട്ടിത്തരിക്കുമെന്ന ഇവ തന്നെ അഭിപ്രായപ്പെടുന്നു.
എന്റെയുളളില്‍ ഇപ്പോഴും കത്തോലിക്കാ വിശ്വാസിയായ ഒരു പെണ്‍കുട്ടി സ്ഥിതിചെയ്യുന്നുണ്ട്. അതായിരിക്കാം എനിക്ക് ഇത് പ്രശ്‌നമായി തോന്നുന്നത്. ഇല്ലെങ്കില്‍ ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് ഒരു മടിയുമുണ്ടാവുമായിരുന്നില്ലെന്നും ഇവ വ്യക്തമാക്കുന്നു.
വളരെ പ്രയാസതോടെയാണ് ഞാനാ രംഗങ്ങള്‍ അഭിനയിച്ചത്. അത് എന്റെ ആദ്യ സെക്‌സ് സീനായിരുന്നതിനാല്‍ ഞാന്‍ കരയുക വരെ ചെയ്‌തു- ഇവ പറഞ്ഞു.
എന്നാല്‍ ഇത്തരം രംഗങ്ങള്‍ വേഗം അഭിനയിച്ചു കഴിയുമെന്നതാണ് സെക്‌സ് സീനുകളുടെ പ്ലസ് പോയിന്‍റെന്നാണ് ഇവയുടെ അഭിപ്രായം. എന്തായാലും അച്ഛന്‍ ഈ ചിത്രം കാണുമോ ഇല്ലയോ എന്നതാണ് ഇവയെ ഇപ്പോള്‍ ഉറക്കംകെടുത്തുന്ന വിഷയം.


Click it and Unblock the Notifications











