കിടക്കറ രംഗമുണ്ടോ? നടിക്ക് വോഡ്ക വേണം

By Super

ആദ്യമായി അഭിനയിച്ച കിടക്കറ രംഗത്തെക്കുറിച്ച് ഏറെ പറയാനുണ്ട് ഹോളിവുഡ് താരം ഈവാ മെന്‍ഡിസിന്. വല്ലാത്ത നാണമായിരുന്നത്രേ കക്ഷിക്കാരിക്ക്. ഒപ്പം പരിഭ്രമവും. പിതാവെങ്ങാനും ഈ സിനിമ കണ്ടാല്‍ എന്തുവിചാരിക്കുമെന്നും ആലോചിച്ചു, കുടുംബസ്നേഹമുളള സുന്ദരി. .

ഒടുവില്‍ സംവിധായകന്‍ ഒരു വഴി കണ്ടെത്തി. ഓറഞ്ചു നീരില്‍ കുറച്ച് വോഡ്ക കലര്‍ത്തി ഈവിനു നല്‍കി. സംഗതി അകത്തു ചെന്നപ്പോള്‍ ഈവ ഓകെ. കൂടെയഭിനയിച്ച ജാക്വിന്‍ ഫോണിസും ഓകെ. വി ഓണ്‍ ദി നൈറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും തമ്മിലുളള തകര്‍പ്പന്‍ കിടക്കറ രംഗങ്ങളുളളത്

പിന്നീട് പ്രൊഫഷണല്‍ പ്രകടനമായിരുന്നു താന്‍ നടത്തിയതെന്നാണ് ഈവ മെന്‍ഡിസ് തന്നെ വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ.

ഒട്ടും ശരിയായിരുന്നില്ല എന്റെ മാനസികാവസ്ഥ. പക്ഷേ, അവര്‍ തന്ന വോഡ്ക കലര്‍ത്തിയ ഓറഞ്ചു ജ്യൂസ് കുടിച്ചപ്പോള്‍ എല്ലാം ശരിയായി. നന്നായി ഈ രംഗം അഭിനയിച്ചുവെന്നാണ് തന്റെ വിശ്വാസമെന്നും ഈവ് പറയുന്നു.

എല്ലാ ക്രെഡിറ്റും സംവിധായകന്‍ ജെയിംസ് ഗ്രേയ്ക്കാണ്. വളരെ നല്ല മനുഷ്യനാണ് ജെയിംസെന്ന് നടി ഓര്‍മ്മിക്കുന്നു.

കിടക്കറരംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച ജാക്വിന്‍ ഫോണിസിനെക്കുറിച്ചും നടിക്ക് നല്ലതേ പറയാനുളളൂ.

ആ രംഗത്തില്‍ അഭിനയിച്ചപ്പോള്‍ ഓമനത്തമുളള ഒരു പട്ടിക്കുട്ടിക്കൊപ്പം കിടക്കുന്നതു പോലെയാണ് തോന്നിയതത്രേ. എങ്ങനെയുണ്ട് ഈവ് മെന്‍ഡിസിന്റെ കിടക്കറ വിശേഷങ്ങള്‍....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X