ചുംബനത്തില്‍ ഹാരിയ്ക്ക് 10ല്‍ 11
അങ്ങനെ ഹാരി പോട്ടറും ചുംബിച്ചു തുടങ്ങി. ഹാരി പോട്ടര്‍ - ദി ഓര്‍ഡര്‍ ഓഫ് ഫീനിക്സ് എന്ന പുതിയ ചിത്രത്തിലാണ് ഹാരി പോട്ടറായ ഡാനിയേല്‍ റാഡ് ക്ലിഫ് കാമുകിയ്ക്ക് തകര്‍പ്പനൊരു ചുംബനം കൊടുക്കുന്നത്. ഹാരിയുടെ കാമുകി ചോ ചാങ്ങായി വേഷമിടുന്നത് കാത്തി ലൂങ്.
ചെക്കന്‍ ഒരു കൊച്ചു ചുംബനവീരനും സര്‍വോപരി മാന്യനുമാണെന്നാണ് ചുംബനം ഏറ്റുവാങ്ങിയ കാത്തി പറയുന്നത്. ചുംബിക്കാനുളള കഴിവില്‍ ഡാനിയേലിന് കാത്തി നല്‍കുന്നത് പത്തില്‍ പതിനൊന്നു മാര്‍ക്കാണ്.
എത്രവട്ടം ചുംബിച്ചെന്നൊന്നും കാത്തി ഓര്‍ക്കുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ് നന്നായി ചുംബിക്കാനറിയാവുന്ന ഡാനിയേലിന് നന്നായി പെരുമാറാനും അറിയാം.
എന്നാല്‍ ചുംബന രംഗത്തില്‍ അഭിനയിക്കുന്പോള്‍ അല്‍പം നാണമൊക്കെ വന്നെന്ന് ഡാനിയേല്‍ പറയുന്നു. കുറേക്കഴിഞ്ഞപ്പോള്‍ പരിഭ്രമം മാറി. മറ്റേതു സീനും പോലെ സ്വാഭാവികമായിരുന്നു തുടര്‍ന്നുളള ചുംബനങ്ങളെന്ന് ഡാനിയേല്‍.
യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്കൊരു ഇണയെ ഇതുവരെ കിട്ടിയിട്ടില്ലെന്ന സങ്കടവും 19കാരിയായ കാത്തിയ്ക്കുണ്ട്. ഡേറ്റിംഗിന്റെ സുഖം ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് ആണയിടുന്ന കാത്തി തുറന്ന മനസോടെ കാത്തിരിക്കുന്നു.ആരെങ്കിലും കാത്തിയെ സഹായിക്കുമായിരിക്കും.


Click it and Unblock the Notifications











